ദിലീപേട്ടനെ എനിക്ക് അടുത്തറിയില്ല; ഞാൻ ഒരിക്കലും ദിലീപേട്ടനെ കുറ്റം പറയില്ല; തുറന്ന് പറഞ്ഞ് ശാലു മേനോൻ

Malayalilife
topbanner
ദിലീപേട്ടനെ എനിക്ക് അടുത്തറിയില്ല; ഞാൻ ഒരിക്കലും ദിലീപേട്ടനെ കുറ്റം പറയില്ല; തുറന്ന് പറഞ്ഞ്  ശാലു മേനോൻ

ലയാള സിനിമ – സീരിയൽ രംഗത്ത് ശ്രദ്ധേയമായ താരമാണ് ശാലുമേനോൻ. മലയാള സീരിയൽ രംഗത്തും   സോഷ്യൽ മീഡിയയിലുമെല്ലാമായി ശാലു സജീവമാണ്. അഭിനയത്തിനോടൊപ്പം നൃത്തത്തിലും താരം ഏറെ സജീവമാണ്. അതേ സമയം ഏറെ വിവാദങ്ങളും താരത്തിന് നേരെ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ വിവാഹത്തിന് പിന്നാലെ സീരിയൽ രംഗത്ത്  സജീവസാന്നിധ്യമാണ്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുവന്നിരുന്ന കറുത്ത മുത്തിൽ കന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു പ്രേക്ഷകർക്ക് ഇടയിൽ താരം വീണ്ടും സജീവയായത്. എന്നാൽ ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പിന്തുണയറിയിച്ച് ശാലു മേനോൻ രം​ഗത്ത്. 

വാക്കുകളിങ്ങനെ,

പലരും ദിലീപ് അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തുവെന്നൊക്കെ പറയുന്നുണ്ട്. എനിക്ക് അതൊന്നും പറയാൻ സാധിക്കില്ല. ഞാൻ അഭിനയരംഗത്തേക്ക് വന്ന തുടക്കത്തിൽ ദിലീപേട്ടനൊപ്പം ഒരു സിനിമയിൽ വേഷമിട്ടിരുന്നു. പിന്നീട് എനിക്ക് പാതി വഴിയിൽ പേരേണ്ടി വന്നു. മറ്റൊരു നടിയാണ് ഈ വേഷം ചെയ്തത്. മൂന്നാല് സീനിൽ മാത്രമേ അന്ന് അഭിനയിച്ചുള്ളൂ. എങ്കിലും എനിക്ക് വലിയ ഇഷ്ടമാണ് ദിലീപേട്ടനെ

ദിലീപേട്ടനെ എനിക്ക് അടുത്തറിയില്ല. എങ്കിലും വലിയ ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തിന്റെ ഇന്റർവ്യൂകളൊക്കെ കാണാറുണ്ട്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പല വാർത്തകളും വരുന്നു. ഇതൊന്നും ശരിയാകണം എന്നില്ല. എന്താണ് നടന്നതെന്ന് ദൈവത്തിന് അറിയാം. ഞാൻ ഒരിക്കലും ദിലീപേട്ടനെ കുറ്റം പറയില്ല

Read more topics: # Actor shalu menon ,# words about dileep
Actor shalu menon words about dileep

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES