Latest News

റെഡിയാവാന്‍ ഗ്രീന്‍ റൂമില്‍ ചെന്നപ്പോള്‍ വഴക്ക് പറഞ്ഞ് അപമാനിച്ച് ഇറക്കി വിട്ടു; ദുരനുഭവം പങ്കുവച്ച് ശശാങ്കന്‍

Malayalilife
റെഡിയാവാന്‍ ഗ്രീന്‍ റൂമില്‍ ചെന്നപ്പോള്‍ വഴക്ക് പറഞ്ഞ് അപമാനിച്ച് ഇറക്കി വിട്ടു; ദുരനുഭവം പങ്കുവച്ച്  ശശാങ്കന്‍

ലയാള സിനിമ  മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു ഹാസ്യ താരമാണ് ശശാങ്കൻ മയ്യനാട്. ഒരു മിമിക്രി ആർട്ടിസ്റ്റ് , സ്റ്റേജ് പെർഫോർമർ , നടൻ എന്നീ നിലകളിൽ എല്ലാം തന്നെ താരം ശ്രദ്ധേയനാണ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. താരത്തിന്റെ ആദ്യരാത്രി എന്നസ്കിറ്റ് ഇന്നും യുട്യൂബിൽ ഏറെ കാഴ്ചക്കാരുള്ള ഐറ്റമാണ്. അതോടൊപ്പം തന്നെ താരം ഒരു തിരക്കഥാകൃത്ത് കൂടിയാണ്. നിരവധി ആരാധകരാണ് ഈ കലാകാരന് ഉള്ളത്. എന്നാൽ ഇപ്പോള്‍ തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് പറയുകയാണ് ശശാങ്കന്‍. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അവതാരകനായി എത്തിയപ്പോഴാണ് ശശാങ്കന്‍ തന്റെ മനസ് തുറന്നത് 

സ്വാഭാവികമായും പിന്നിട്ട വഴികള്‍ അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് കല്ലും മുള്ളും എല്ലാം കണ്ടിട്ടുണ്ട്. വ്യക്തിപരമായി എന്നെ വേദനിപ്പിച്ച ആരും ഇല്ല. എന്നാല്‍ സാഹചര്യ വശാല്‍ വേദനിപ്പിച്ച അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്താനും. പണ്ട് മിമിക്ര ട്രൂപ്പിന്റെ വണ്ടിയില്‍ കിളിയായി ഞാന്‍ പോയിരുന്നു. മിമിക്രിയോടുള്ള താത്പര്യം കാരണം അവര്‍ ചെയ്യുന്നത് എല്ലാം ദൂരെ മാറി നിന്ന് നോക്കും. ഗ്രീന്‍ റൂമിലെല്ലാം പോകും.

ഒരിക്കല്‍ ബോംബ് പൊട്ടുന്ന ഒരു സീനില്‍ അഭിനയിക്കുന്നതിന് വേണ്ടി എനിക്കും അവസരം ലഭിച്ചു. ഒരുപാട് പേര്‍ ഓടുന്നകൂട്ടത്തില്‍ വന്ന് ഓടാന്‍ വേണ്ടി ഒന്ന് റെഡിയായി വരാനായി പറഞ്ഞു. പ്രൊഫഷണല്‍ സ്റ്റേജില്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്ന ആ ഒരു അവസരം എന്നെ സംബന്ധിച്ച് വലിയ അഭിമാനമായിരുന്നു. റെഡിയായി വരാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വേഗം ഗ്രീന്‍ റൂമില്‍ പോയി, അവിടെ ഒരാളുടെ പാന്‍കേക്ക് ഉണ്ടായിരുന്നു. അത് കുറച്ചെടുത്ത് മുഖത്തിട്ടു. അപ്പോഴേക്കും അയാള്‍ വന്ന് വഴക്ക് പറഞ്ഞു. ‘ഡാ അതൊക്കെ എന്ത് വിലയുള്ള സാധനമാണെന്നോ.. ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും ഓടാന്‍ വേണ്ടി എന്ന് പറഞ്ഞ് അത് എന്റെ കൈയ്യില്‍ നിന്നും പിടിച്ച് വാങ്ങിച്ച് ഇറക്കി വിട്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത വിഷമം തോന്നി.

ഒരു മിമിക്രി കലാകാരന്‍ തന്നെയായിരുന്നു അയാളും. എനിക്ക് ഇപ്പോള്‍ അവരെ ഓര്‍മയില്ല. എവിടെയാണ് എന്നും അറിയില്ല. അത് പോലെയുള്ള ചില അനുഭവങ്ങള്‍ മാത്രമേയുള്ളൂ. സിനിമയില്‍ അപമാനങ്ങള്‍ ഒന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. അതിനും മാത്രം ദൂരം സഞ്ചരിച്ചിട്ടില്ല. സിനിമയില്‍ ഇപ്പോള്‍ നല്ല അവസരങ്ങള്‍ക്ക് വേണ്ടി നോക്കിയിരിയ്ക്കുകയാണ്- ശശാങ്കന്‍ പറഞ്ഞു. ചില ഷോര്‍ട്ട് ഫിലിമുകള്‍ എല്ലാം ചെയ്തിട്ടുണ്ട്. മാര്‍ഗം കളി എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. സിനിമയില്‍ തിരക്കഥ എഴുതണം എന്നത് തന്നെയാണ് എന്റെ ആഗ്രഹം. രണ്ടാമത്തെ തിരക്കഥ എഴുതി തുടങ്ങി. കോമഡിയാണ് എന്റെ മേഖല, ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുള്ള സ്‌കിറ്റാണ് എഴുതുന്നത്.

Actor sasankan reveals about her carrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES