മലയാള സിനിമ പ്രേമികൾക്കേറെ സുപരിചിതനായ താരമാണ് സൈജു കുറിപ്പ്. നായകനായും സഹനടനായും എല്ലാം തന്നെ നിരവധി കഥാപാത്രങ്ങളായിരുന്നു താരം അവതരിപ്പിച്ചിരുന്നത്. നിരവധി അവസരങ്ങളാണ് മലയാള സിനിമയിൽ താരത്തെ തടി എത്തുന്നത്. എന്നാൽ ഇപ്പോൾ കരിയറിന്റെ തുടക്കകാലത്ത് ലഭിച്ച ഒരു കൂവല്‍ കഥ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് സൈജു.
എന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ജോഷി സര്‍ സംവിധാനം ചെയ്തു ദീലിപേട്ടന്‍ നായകനായ ലയണ്‍. ആ സിനിമ കാണാന്‍ ഞാന്‍ കുടുംബവുമായി തിയ്യേറ്ററില്‍ പോയി. പക്ഷേ എന്നെ വിഷമിപ്പിക്കുന്ന അനുഭവമാണ് അവിടെയുണ്ടായത്. എന്നെ സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ തിയ്യേറ്ററിലുണ്ടായിരുന്ന ചിലര്‍ കൂവി. അതു കേട്ട് മാനസികമായി തളര്‍ന്ന എന്നെ എന്റെ ഭാര്യയാണ് ആശ്വസിപ്പിച്ചത്.
അന്ന് ഞാന്‍ ഏറെ നിരാശയോടെയാണ് തിയ്യേറ്റര്‍ വിട്ടത്. അന്നത്തെ കൂവലിനേക്കാളും എന്നെ ഏറെ വിഷമിപ്പിച്ചത് പിന്നീട് അശ്വാരൂഢന്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അവിടെ ഒരു പത്രപ്രവര്‍ത്തകന്‍ വന്നു. അദ്ദേഹം എന്നോട് ചോദിച്ചു. താങ്കള്‍ അഭിനയിച്ച ലയണില്‍ താങ്കളൂടെ സീന്‍ വരുമ്പോള്‍ പ്രേക്ഷകര്‍ കൂവിയത് എന്തിനാണ്.ആ ചോദ്യമാണ് എന്നെ എറ്റവും വേദനിപ്പിച്ചത്.