നടന് ഉണ്ണി രാജന് പി.ദേവിന്റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യാ കേസില്‍ ഭര്‍തൃമാതാവും രാജന് പി ദേവിന്റെ ഭാര്യയുമായ ശാന്തമ്മ അറസ്റ്റില്‍.പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് അറസ്റ്റ്. ജാമ്യത്തില്‍ തന്നെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ ഹാജരായ ശാന്തയെ വിടും. കേസിലെ രണ്ടാം പ്രതി കൂടിയാണ് ശാന്ത. ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ്ഇവര്ക്കെതിരെ ചുമത്തിയിരുന്നത്. പൊലീസ് നേരത്തെ പ്രിയങ്കയുടെ ഭര്‍ത്താവ് ഉണ്ണിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രിയങ്കയെ വെമ്പായത്തെ വീട്ടിനുള്ളില്‍ 2021 മെയ് 13നായിരുന്നു ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ ഇവര്‍ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു പരാതി.
തിരുവനന്തപുരം വെമ്പായം സ്വദേശിയും കൊച്ചിയിലെ സ്വകാര്യ സ്കൂളില്‍ അധ്യാപികയുമായ പ്രിയങ്കയും നടനായ ഉണ്ണിയും തമ്മില്‍ ഒന്നരവര്‍ഷം മുന്‍പ് പ്രണയിച്ചായിരുന്നു വിവാഹം. എന്നാല്‍ പ്രിയങ്കയുടെ കുടുംബപശ്ചാത്തലത്തെ കുറ്റപ്പെടുത്തിയും പണം ആവശ്യപ്പെട്ടും മാസങ്ങളായി നടന്ന മാനസികശാരീരിക ഉപദ്രവാണ് ഇരുപത്തഞ്ചുകാരിയുടെ മരണത്തിലെത്തിയതെന്നാണ് ഉണ്ണിയെ ചോദ്യം ചെയ്തതോടെ വ്യക്തമായത്.
പീഡനമെല്ലാം ഉള്ളിലൊതുക്കി അങ്കമാലിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞിരുന്ന പ്രിയങ്കയെ ആത്മഹത്യയിലേക്ക് നയിച്ചത് പത്താം തീയതി നടന്ന ഉപദ്രവമെന്നാണ് പൊലീസിന്റെ നിഗമനം. അന്ന് മര്‍ദിച്ചവശയാക്കിയ ശേഷം രാത്രി മുഴുവന്‍ വീട്ടില്‍ കയറ്റാതെ മുറ്റത്ത് നിര്‍ത്തി. ഇതിന്റെ തെളിവായി മര്‍ദനമേറ്റ പാടുകളുടെ ദൃശ്യങ്ങളും ചീത്തവിളിക്കുന്നതിന്റെ ശബ്ദരേഖയും പരാതിയോടൊപ്പം ജീവനൊടുക്കും മുന്‍പ് പ്രിയങ്ക തന്നെ പൊലീസിന് കൈമാറിയിരുന്നു. അതിനാല്‍ അത് നിര്‍ണായ തെളിവാകും.
ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലെത്തിയതിന് ശേഷമാണ് തൂങ്ങിമരിച്ചത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് രണ്ട് തവണ ഉണ്ണിയോട് ഫോണില്‍ സംസാരിച്ചതായും തെളിഞ്ഞു. ശാരീരിക പീഡനത്തിന് പുറമേയുള്ള ഭീഷണിയും ഈ ഫോണ്‍ വിളിയിലുണ്ടായതാവാം ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും കരുതുന്നു. ഉപദ്രവങ്ങള്‍ക്കെല്ലാം ഉണ്ണിയുടെ അമ്മയുടെ അറിവും പങ്കുമുണ്ടായിരുന്നതായി കുടുംബം ആരോപിക്കുന്നു.