Latest News

അല്ലിയുടെ കാതുകുത്തിയാളെ തൂക്കിയെടുത്ത് ഇടിക്കാന്‍ തോന്നിയിട്ടുണ്ട്; വെളിപ്പെടുത്തലുമായി നടൻ പൃത്വിരാജ്

Malayalilife
അല്ലിയുടെ കാതുകുത്തിയാളെ തൂക്കിയെടുത്ത് ഇടിക്കാന്‍ തോന്നിയിട്ടുണ്ട്; വെളിപ്പെടുത്തലുമായി നടൻ പൃത്വിരാജ്

ലയാള സിനിമയിലെ യുവ നടനാണ് പൃഥ്വിരാജ്.  മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തോടൊപ്പം, പിന്നണിഗായകനും സിനിമാ നിർമ്മാതാവുമാണ് പൃത്വി. 2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ അറുപതിലധികം ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അല്ലിയുടെ കാതുകുത്തിയാളെ തൂക്കിയെടുത്ത് ഇടിക്കാന്‍ തോന്നിയിട്ടുണ്ട് എന്ന് തുറന്ന് പറയുകയാണ് നടൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ പൃത്വി ഇക്കാര്യങ്ങൾ തുറന്ന് പറയുന്നത്.

തൻ  വളരെ ഇമോഷണലായിട്ടുള്ള വ്യക്തിയാണ് എന്നും എന്നാൽ   തന്റെ വൈകാരികത തന്നെ ഏറ്റവും അടുത്തു അറിയാവുന്ന ആളുകള്‍ക്ക് മാനേജ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും അതു മറയ്ക്കാന്‍ വേണ്ടിയാണ് തന്റെ മുഖത്തെ ഗൗരവം ഇത്രയ്ക്ക് പൊലിപ്പിച്ചു നിര്‍ത്തുന്നതെന്നുമാണ് നടൻ വെളിപ്പെടുത്തുന്നത്.

എന്റെ ഇമോഷണല്‍ പാര്‍ട്ട് നിയന്ത്രിക്കാന്‍ കഴിയാത്തതാണ്. വിഷമം വന്നാല്‍ എനിക്ക് നിയന്ത്രിക്കാന്‍ കഴിയില്ല. അതിനുള്ള മറയാണ് എന്റെ ഗൗരവ മുഖഭാവം. അല്ലിയോടാണ് എന്റെ ഇമോഷണല്‍ മൂഡ് ഏറ്റവും പ്രകടമാകുന്നത്. അവളുടെ കാതുകുത്തിയാളെ തൂക്കിയെടുത്ത് ഇടിക്കണം എന്ന് വരെ എനിക്ക് തോന്നിയിട്ടുണ്ട്. എന്നെ അടുത്തറിയാവുന്ന സുഹൃത്തുക്കള്‍ക്ക് എന്നിലെ ഈ സ്വഭാവമറിയാം പൃഥ്വിരാജ് പറയുന്നു.

Actor prithviraj words about her emotions and daughter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES