നിരവധി ആരാധകരുള്ള യുവനടനാണ് പൃഥിരാജ്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച താരം ഒരു സംവിധായകൻ കൂടിയാണ്. എന്നാൽ ഇപ്പോൾ കരിയറിന്റെ തുടക്കകാലത്ത് ഷൂട്ടിങ് എൻജോയ് ചെയ്യാൻ തനിക്ക് പറ്റിയിരുന്നില്ലെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്നു പറയുകയാണ് താരം.
വാക്കുകൾ,
തോൽവി കൈകാര്യം ചെയ്യാനാണ് കുറച്ചുകൂടി എളുപ്പം. കാരണം തോൽവി നേരിടുമ്പോൾ നമുക്ക് മുൻപിൽ വലിയ ഓപ്ഷനൊന്നും ഇല്ല, കുറച്ചുകൂടി വേറെ കാര്യങ്ങൾ ട്രൈ ചെയ്യുക, ഹാർഡ് വർക്ക് ചെയ്യുക എന്നതൊക്കെയേ ചെയ്യാനുള്ളൂ. എന്നാൽ വിജയം വരുമ്പോൾ ഒരുപാട് ഓപ്ഷൻസ് നമ്മുടെ മുന്നിൽ വരും നമുക്ക് അങ്ങനെ ചെയ്യാം ഇങ്ങനെ ചെയ്യാം എന്നെല്ലാം. അതുകൊണ്ട് തന്നെ വിജയം ഹാൻഡിൽ ചെയ്യാനാണ് ബുദ്ധിമുട്ട്.
എന്റെ സിനിമകൾ സക്‌സസ് ആകുന്നു, സിനിമകൾ ഫെയില്യർ ആകുന്നു എന്നതിനേക്കാൾ എന്റെ കരിയറിലെ ലാൻഡ് മാർക്ക് ഇവന്റ് എന്ന് പറയുന്നത് എനിക്ക് ഇതിനോട് ഇഷ്ടം തോന്നിയ ഒരു പോയിന്റുണ്ട്. അതാണ്.തുടക്കകാലത്തൊക്കെ അഭിനയിക്കാൻ ഒരു വൈമനസ്യം ഉള്ള നടനായിരുന്നു ഞാൻ. സിനിമാ ഷൂട്ടിങ് ഞാൻ അത്ര എൻജോയ് ചെയ്തിരുന്നില്ല. എനിക്ക് തോന്നുന്നത് ഭദ്രൻ സാറിന്റെ വെള്ളിത്തിരയൊക്കെ ചെയ്യുന്ന സമയത്താണ് ഇതിനോട് ഒരു ഇഷ്ടം തോന്നുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് അറിയണമെന്ന് തോന്നിയ സമയം.
നമ്മൾ ഒരു പോയിന്റിൽ എത്തി സക്‌സസ് കിട്ടി ആ ഇനി തീർന്നു എന്നുള്ളതല്ല. അതിന് തുടർച്ചയുണ്ടാകുക നിലനിൽപ്പുണ്ടാകുക എന്നതാണ് സക്‌സസ്. ഒരു വിജയത്തിന് ശേഷം കാലിന് മേൽ കാൽ കയറ്റി റിലാക്‌സ് ചെയ്യാമെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കിൽ അത് നമ്മുടെ തോൽവിയാണ്.