രാരീരാരം പാടിയുറക്കാന്‍ വന്നത് യക്ഷി; പണിപാളി പാട്ടുമായി രംഗത്ത് എത്തി നടൻ നീരജ് മാധവ്

Malayalilife
രാരീരാരം പാടിയുറക്കാന്‍ വന്നത് യക്ഷി; പണിപാളി പാട്ടുമായി രംഗത്ത് എത്തി നടൻ  നീരജ് മാധവ്

ലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് നീരജ് മാധവ്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ താരം മലയാള സിനിമാ മേഖലയില്‍ ഗൂഢസംഘമുണ്ടെന്ന വെളിപ്പെടുത്തലും നടത്തിയിരുന്നു. എന്നാൽ ഇതിനെല്ലാം പിന്നാലെ  ഒരു അടിപൊളി റാപ്പ് സോങുമായി നടന്‍ നീരജ് മാധവ് റാങ്കാറ്റ്ഗ് എത്തിയിരിക്കുകയുമാണ്. . "ആയായോ പണി പാളില്ലോ രാരീരാരം പാടിയുറക്കാന്‍ ആരും ഇല്ലല്ലോ" എന്നു തുടങ്ങുന്ന പാട്ടാണ് നടൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 

യുട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാമതാണ് ഇപ്പോൾ പാട്ട്. നീരജ് തന്നെയാണ്  പാട്ടിന്റെ വരികൾ എഴുതിയതും അവതരിപ്പിച്ചിരുന്നതും. അഭിനയവും നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നീരജ് ഇപ്പോൾ പാട്ടെഴുത്തും തന്നെ കൊണ്ട് സാധ്യമാകും എന്നും തെളിയിച്ചിരിക്കുകയാണ്. അര്‍കാഡോ ആണ് നിര്‍മാണം നടത്തിയിരിക്കുന്നത്. താരത്തിന്റെ പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Actor neeraj madhav song goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES