മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് കൃഷ്ണകുമാർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ നടി കങ്കണയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് കൃഷ്ണകുമാർ. കങ്കണയുടെ ഓഫിസ് കെട്ടിടം പൊളിച്ചുനീക്കിയ സംഭവത്തിൽ ആണ് താരത്തിന് കൃഷ്ണകുമാർ പിന്തുണ നൽകുന്നത്.
നടന്റെ കുറിപ്പ് വായിക്കാം:
കങ്കണ റണൗട്ട്... ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം. കെട്ടിടങ്ങൾ ഇടിച്ചു പക്ഷേ ഇമേജ് വളർത്തി കൊടുത്തു വാനോളം.. 24 മണിക്കൂർ നോട്ടീസ് കൊടുത്തു കെട്ടിടം ഇടിക്കുന്ന ആ ശുഷ്‌കാന്തി കാണാതിരിക്കാൻ പറ്റുന്നില്ല. അതും കോവിഡ് കാലത്തു. അവിടുത്തെ ഭരണകൂടത്തിന്റെ നാശത്തിനു അവർ തന്നെ വിത്ത് പാകി.. സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു കാത്തിരുന്നു കാണാം.. കങ്കണയോടൊപ്പം.’’
നേരത്തെ കങ്കണയെ പിന്തുണച്ച് കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയും രംഗത്തുവന്നിരുന്നു. അതേസമയം, കങ്കണയുടെ ഓഫീസിനും വസതിക്കും പുറത്ത് ഇന്നും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സഹോദരി രംഗോലി ചന്ദേലും കങ്കണയും ഇപ്പോള്‍ മുംബൈയിലെ വസതിയിലാണുള്ളത്. കങ്കണയുടെ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും ശിവസേനയെ വെല്ലുവിളിച്ചും കര്‍ണിസേന മുംബൈയില്‍ ഇന്നും പ്രകടനം നടത്തിയിരുന്നു. വസായിയിലാണ് അവര്‍ പ്രകടനം നടത്തിയത്.