Latest News

വാനില അച്ഛന്‍ ഇപ്പോള്‍ ചോക്ലേറ്റ് അച്ഛനായി; തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ നിറം മാറി എന്ന് കൃഷ്ണകുമാർ

Malayalilife
വാനില അച്ഛന്‍ ഇപ്പോള്‍ ചോക്ലേറ്റ് അച്ഛനായി; തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ നിറം മാറി എന്ന് കൃഷ്ണകുമാർ

വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടന്‍ കൃഷ്ണകുമാര്‍ മാതൃകാ കുടുംബജീവിതം നയിക്കുന്ന ആളാണ്. നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. നടി  അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍-സിന്ധു ദമ്പതികളുടെ മറ്റു മക്കള്‍. കൃഷ്ണകുമാറിന്റെ 4 മക്കളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അഹാന സിനിമയില്‍ പേരെടുത്ത നടിയായി മാറിക്കഴിഞ്ഞു. നടന്‍ കൃഷ്ണകുമാറിനെയും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും രാഷ്ട്രീയ ചായ്വുമൊക്കെ അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ നിറം ആകെ മാറിയെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍ തുറന്ന് പറയുകയാണ് . ഫേസ് ബൂക്കിലൂടെ പങ്കുവച്ച കുറിപ്പിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

കൃഷ്ണകുമാറിന്റെ കുറിപ്പിലൂടെ ...

 സ്ഥാനാര്‍ഥി പട്ടിക വന്ന മാര്‍ച്ച് 14 മുതല്‍ ഇലക്ഷന്‍ നടന്ന ഏപ്രില്‍ 6 വരെ കടന്നു പോയത് അറിഞ്ഞില്ല.. അത്ര വേഗത്തില്‍ ആണ് ദിവസങ്ങള്‍ കടന്നു പോയത്. വൈകുന്നേരം 6.30നു പഴവങ്ങാടിയില്‍ നിന്നും ഓപ്പണ്‍ ജീപ്പില്‍ കേറിയത് മുതല്‍ ജനങ്ങളുടെ കൂടെ ആയിരുന്നു. രാവിലെ 7 മുതല്‍ രാത്രി 10 വരെ. അതിനു ശേഷം സോഷ്യല്‍ മീഡിയ വിഡിയോസും, ഫോട്ടോ ഷൂട്ടും. പലദിവസങ്ങളിലും വെളുപ്പിനെ 2 മണിവരെ. ഒരിക്കലും ക്ഷീണം തോന്നിയില്ല, ശാരീരിക പ്രശ്‌നങ്ങളും.. ദൈവത്തിനു നന്ദി. എത്രയും ആനന്ദത്തോടെ അടുത്തിടെ ഒരു ജോലിയും ചെയ്തിട്ടില്ല . ജനങ്ങള്‍ നല്‍കിയ സ്വീകരണവും, സ്‌നേഹവും എനിക്ക് തന്ന ഊര്‍ജം അത്രക്കായിരുന്നു. കഴിഞ്ഞ 20 ദിവസത്തോളം വെയിലത്തായിരുന്നത് കൊണ്ടാകാം എന്റെ നിറം ആകെ മാറി.. ഇലക്ഷന്‍ കഴിഞ്ഞു മക്കളോടൊപ്പം ഇരുന്നു സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു അച്ഛന്റെ കളര്‍ ആകെ മാറി. വാനില അച്ഛന്‍ ഇപ്പോള്‍ ചോക്ലേറ്റ് അച്ഛന്‍ ആയെന്നു.

 

സ്ഥാനാർഥി പട്ടിക വന്ന മാർച്ച്‌ 14 മുതൽ ഇലക്ഷൻ നടന്ന ഏപ്രിൽ 6 വരെ കടന്നു പോയത് അറിഞ്ഞില്ല.. അത്ര വേഗത്തിൽ ആണ് ദിവസങ്ങൾ...

Posted by Krishna Kumar on Thursday, April 8, 2021

 

Actor krishnakumar facebook note about colour

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES