Latest News

ഉദയം മുതല്‍ അസ്തമയം വരെ ഈ മുഖമാണ്; ദിയയെക്കുറിച്ച് പറഞ്ഞ് ‌ വൈഷ്ണവ്; ദിയയുമായി പ്രണയത്തിലാണോ എന്ന് ചോദിച്ച് ആരാധകർ

Malayalilife
  ഉദയം മുതല്‍ അസ്തമയം വരെ ഈ മുഖമാണ്;  ദിയയെക്കുറിച്ച് പറഞ്ഞ് ‌ വൈഷ്ണവ്; ദിയയുമായി പ്രണയത്തിലാണോ എന്ന് ചോദിച്ച് ആരാധകർ

ലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മക്കളെല്ലാവരും  അഭിനയ രംഗത്തേക്ക് ചുവട് വച്ച് കഴിഞ്ഞു. ലോക്ക് ഡൌൺ കാലമായതിനാൽ തന്നെ ഇപ്പോൾ കൃഷ്ണകുമാറിന്റെ കുടുംബം ഇപ്പോൾ സോഷ്യൽ മേടയിൽ സജീവമാണ്. ഇപ്പോളിതാ കൃഷ്ണകുമാറിന്റെ മകൾ ദിയയെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.

ദിയക്ക് സ്വന്തമായി ഓസി ടാക്കീസ് എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ ഉണ്ട്. ഇതിലൂടെയാണ് ദിയ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. എപ്പോഴും വീഡിയോകളിലും ഫോട്ടോകളിലും ദിയക്കൊപ്പം സ്ഥിരം കാണുന്ന സുഹൃത്താണ് വൈഷ്ണവ്. ഇരുവരും ഒന്നിച്ചുള്ള എല്ലാ വീഡിയോസും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ വൈഷ്ണവ് പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്.


ഈ ദിവസങ്ങളില്‍ ഉദയവും അസ്തമയുമൊക്കെ ഈ മുഖമാണ് കാണുന്നതെന്നാണ് എന്ന് കുറിപ്പോടുകൂടിയാണ് വൈഷ്ണവ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് പിന്നാലെ കമന്‍റ്റുമായി ആരാധകരും രംഗത്തെത്തി. നിങ്ങള്‍ പ്രണയത്തിലാണോ ? എന്നാണ് വിവാഹം കഴിക്കുന്നത് എന്ന് തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകര്‍ ഉന്നയിക്കുന്നത്.

അടുത്തിടെ ഗന്ധ കണ്ണഴകി എന്ന പാട്ടിന് കവർ സോങ്ങുമായി താരപുത്രി എത്തിയിരുന്നു. മികച്ച പ്രതികരണമായിരുന്നു ആഡാൻസ് വീഡിയോയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ തരാം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് ഏറ്റെടുക്കാറുള്ളത്.

Actor krishnakumar daughter friend vaishnav new post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES