മലയാളികളുടെ പ്രേക്ഷരുടെ പ്രിയങ്കരനായ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. താരത്തിന്റെ പുത്തൻ സ്‌റ്റൈലന്‍ സെല്‍ഫി ചിത്രം എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. വീട്ടിലൊരുക്കിയ ജിമ്മില്‍ നിന്നുമായിരുന്നു താരം ആ ചിത്രം പങ്കുവച്ചത്. എന്നാൽ ഈ ചിത്രത്തെ ചൂണ്ടിക്കാട്ടി നിരവധി വിശദീകരണങ്ങൾ വരുകയും ചെയ്‌തു. മ്മൂട്ടിയുടെ ചിത്രത്തെ കുറിച്ച് കമന്റുകളുമായി യുവതാരങ്ങളും നടിമാരുമെല്ലാം എത്തുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ മമ്മൂട്ടി ചിത്രത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനല്‍ സത്യ ടോക്‌സിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
'മമ്മൂക്ക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതാണ് ആ ചിത്രം. എന്തുകൊണ്ടാണ് ഈ ചിത്രങ്ങള്‍ വൈറലായത്. നമ്മള്‍ പലപ്പോഴും മമ്മൂക്കയെ പറ്റി പറയുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായത്തെപ്പറ്റി സംസാരിക്കാറുണ്ട്. പക്ഷേ സ്വന്തം പ്രായത്തെക്കുറിച്ച് അദ്ദേഹം ഒരു സ്ഥലത്ത് പോലും സംസാരിക്കാറില്ല. സൗന്ദര്യത്തിന്റെ രഹസ്യത്തെക്കുറിച്ച് ചില അഭിമുഖങ്ങളിലൊക്കെ ചോദിച്ചപ്പോള്‍ ജനിതകപരമായ പ്രത്യേകതകള്‍ എന്ന് ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് പറഞ്ഞിട്ടുള്ളത്.
സാള്‍ട്ട് ആന്‍ഡ് പെപ്പറിലുള്ള അധികം ചിത്രങ്ങള്‍ അദ്ദേഹം പോസ്റ്റ് ചെയ്തത് നമ്മുടെ ഓര്‍മകളില്‍ പോലും ഉണ്ടാവില്ല, അതുപോലെ തന്നെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും. അതുകൊണ്ടാവാം ഇപ്പോഴത്തെ ചിത്രം ഈ തരത്തില്‍ ശ്രദ്ധ നേടിയത്. പക്ഷേ എന്നെ സംബന്ധിച്ച് ഇത് ഒരു ഫോട്ടോ എന്നതിനേക്കാള്‍ അദ്ദേഹത്തിന്റെ ആറ്റിറ്റിയൂഡ് ആണ്.
ഈ പ്രായത്തിലും അദ്ദേഹം എത്രത്തോളം ഫിറ്റ് ആണ് എന്നത്. മമ്മൂക്ക എന്ന ഫിറ്റ്‌നസ് ഫ്രീക്കിന്റെ വ്യക്തിത്വമാണ് ഇതില്‍ കാണാനാകുക. അദ്ദേഹത്തിന്റെ മസില്‍ നോക്കിയാല്‍ തന്നെ അറിയാം ശരീരം എങ്ങനെയാണ് കാത്തുസൂക്ഷിക്കുന്നതെന്ന്. ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ മമ്മൂക്ക വളരെ കൃത്യതയുള്ള ആളാണെന്ന് അദ്ദേഹത്തെ അടുത്ത് അറിയാവുന്നവര്‍ക്ക് അറിയാം.
കൊവിഡിന് ശേഷം വരുന്ന മലയാള സിനിമയിലേക്കുള്ള മമ്മൂക്കയുടെ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റ് ആയാണ് ഈ ചിത്രത്തെ ഞാന്‍ കാണാനാഗ്രഹിക്കുന്നത്. മമ്മൂക്കയുടെ ഈ ചിത്രത്തില്‍ പുതിയ തലമുറ കണ്ടുപിടിച്ച മറ്റൊരു കാര്യമുണ്ട്. അദ്ദേഹത്തിന്റെ കൈയിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ ആണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചയാക്കപ്പെട്ട മറ്റൊരു വിഷയം. മമ്മൂട്ടി എങ്ങനെ പ്രിയങ്കരനാകുന്നു എന്നതിനുള്ള തെളിവാണ് ഈ ചിത്രമെന്നും കിഷോര്‍ സത്യ പറയുന്നു.