Latest News

അന്ന് അച്ഛന്‍ അമ്മയുടെ മുന്‍പില്‍ തൊഴുതുനിന്നതല്ലേ; എത്ര മണിക്കൂറാ അമ്മേ നിന്നത് എന്ന് മക്കള്‍ ചോദിക്കും; ഇതായിരിക്കും അവളുടെ മറുപടി: പ്രണയത്തെ കുറിച്ച് പറഞ്ഞ് ജയറാം

Malayalilife
 അന്ന് അച്ഛന്‍ അമ്മയുടെ മുന്‍പില്‍ തൊഴുതുനിന്നതല്ലേ; എത്ര മണിക്കൂറാ അമ്മേ നിന്നത് എന്ന് മക്കള്‍ ചോദിക്കും; ഇതായിരിക്കും അവളുടെ മറുപടി: പ്രണയത്തെ കുറിച്ച് പറഞ്ഞ്  ജയറാം

ലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജയറാം. മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തോടെ മലയാളിക്ക് എന്നും സ്‌നേഹമാണുള്ളത്. ഇവരുടെ മകന്‍ കാളിദാസിനെയും മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ജയറാമിന്റെ മകള്‍ മാളവിക ഫാഷന്‍ രംഗത്തേക്ക് കടന്നതിന്റെ ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ  പാര്‍വതിയുമായുള്ള പ്രണയത്തെ കുറിച്ചും സിനിമയിലേക്കുള്ള തന്റെ കടന്നുവരവിനെ കുറിച്ചുമൊക്കെ മനസുതുറക്കുകയാണ് ജയറാം. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പഴയകാല സിനിമ അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.


ആഹാ എന്നൊരു തോന്നല്‍ മനസിലുണ്ടായി. അങ്ങനെ ഞങ്ങള്‍ ആദ്യമായി കാണുന്നത് 1988 ഫെബ്രുവരിയിലാണ്. ആലപ്പുഴയിലെ ഉദയ സ്റ്റുഡിയോയില്‍ ഞാന്‍ ഇരിക്കുമ്പോള്‍ പാര്‍വതി വന്നിട്ടുണ്ട് എന്ന് അവിടെ ആരോ പറഞ്ഞു. അപ്പോള്‍ കാണാന്‍ വേണ്ടി ഞാന്‍ ഇങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ സുകുമാരിച്ചേച്ചിയും പാര്‍വതിയും കൂടി നടന്നുവരികയാണ്.

അപ്പോള്‍ ഞാന്‍ ചാടി എഴുന്നേറ്റ് തൊഴുത് ഇങ്ങനെ നിന്നു. ഇരിക്കൂ ഇരിക്കൂ എന്ന് പറഞ്ഞ് അവര്‍ രണ്ട് പേരും ഇരുന്നു. ഞാന്‍ മിമിക്രിയുടെ കാസറ്റ് കേട്ടിട്ടുണ്ടെന്ന് പാര്‍വതി എന്നോട് പറഞ്ഞു. സുകുമാരി ചേച്ചി ഇരിക്കാന്‍ വീണ്ടും പറഞ്ഞിട്ടും ഞാന്‍ ഇരുന്നില്ല.എന്റെ മക്കള്‍ ഇപ്പോഴും എന്നെ കളിയാക്കും, അമ്മയുടെ മുന്‍പില്‍ തൊഴുത് നിന്ന ആളല്ലേ അപ്പാ എന്ന്. എത്ര നേരം നിന്നിട്ടുണ്ട് അമ്മാ എന്ന് അവര്‍ ചോദിക്കും. ഒരു മണിക്കൂറോളം അവിടെ തൊഴുത് നിന്നെന്ന് അവളും പറയും. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അതൊക്കെ ഒരു സന്തോഷം.
 
സീരിയസ് ചെയ്ത് എനിക്കും മടുത്തു, ഹ്യൂമറ് വിട്ട് ഒരു പരിപാടിയുമില്ല; ഇനി നമ്മുടെ കരിക്ക് ടീമിനൊപ്പം പടം വരുന്നുണ്ട്: സുരാജ് വെഞ്ഞാറമൂട് അന്നത്തെ കാലത്ത് മൊബൈലോ വാട്‌സ് ആപ്പോ ഇല്ല. കത്തെഴുതണം. അല്ലെങ്കില്‍ ലാന്‍ഡ്‌ഫോണില്‍ വിളിക്കണം. ഒറ്റപ്പാലത്ത് ലൊക്കേഷനാവുമ്പോള്‍ അവിടെ ചെറുതുരുത്തി ജങ്ഷനില്‍ ഉള്ള പബ്ലിക് ബൂത്തില്‍ ഫോണ്‍ ചെയ്യാനായി ഞാന്‍ പോകുമ്പോഴേ എല്ലാവര്‍ക്കും അറിയാം പാര്‍വതിയെ വിളിക്കാനാണെന്ന് ഞാന്‍ തിരിച്ചിറങ്ങുമ്പോള്‍ ഇവരൊക്കെ എന്നെ നോക്കും. പിന്നീടാണ് ഇതൊക്കെ മനസിലായത്.

അതുപോലെ തലയണമന്ത്രം സിനിമയുടെ സെറ്റില്‍ വെച്ച് ശ്രീനിയേട്ടനാണ് ഞാനും പാര്‍വതിയും തമ്മില്‍ പ്രണയമുണ്ടെന്ന കാര്യം കണ്ടുപിടിക്കുന്നത്. ഇങ്ങനെ ഒരു ന്യൂസ് കേള്‍ക്കുന്നുണ്ട്. അത് എങ്ങനെ കണ്ടുപിടിക്കുമെന്ന് സത്യന്‍ അന്തിക്കാട് ചോദിച്ചു. വഴിയുണ്ടെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

 

ഇതെങ്ങനെ കണ്ടുപിടിച്ചെന്ന് ഞാന്‍ പിന്നീട് ചോദിച്ചപ്പോള്‍ സത്യന്‍ അന്തിക്കാടും ഉര്‍വശിയും പാര്‍വതിയും ഞാനും എല്ലാവരും ഇരിക്കുമ്പോഴാണ് നീ വന്നത്. ഞങ്ങളുടെ എല്ലാവരുടേയും അടുത്ത് നീ സംസാരിച്ചു. പാര്‍വതിയെ നോക്കുക പോലും ചെയ്തില്ല. അപ്പോള്‍ തന്നെ ഞാന്‍ അത് ഉറപ്പിച്ചു എന്നായിരുന്നു ശ്രീനിയേട്ടന്റെ മറുപടി ജയറാം പറഞ്ഞു.

Read more topics: # Actor kayaram,# words about love
Actor kayaram words about love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES