റാസ്പുടിൻ ​ഗാനത്തിന് നൃത്ത ചുവടുകളുമായി ജയസൂര്യയുടെ മകൾ ; വീഡിയോ വൈറൽ

Malayalilife
topbanner
റാസ്പുടിൻ ​ഗാനത്തിന് നൃത്ത ചുവടുകളുമായി  ജയസൂര്യയുടെ മകൾ ; വീഡിയോ വൈറൽ

2002ല്‍ പുറത്തിറങ്ങിയ വിനയന്‍ ചിത്രമായ ഊമപെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തിലൂടെ കാവ്യമാധവന്റെ നായകനായിട്ടായിരുന്നു ജയസൂര്യയുടെ അരങ്ങേറ്റം. താരത്തിനെ ശ്രദ്ധേയനാക്കിയത് തന്റെ വേറിട്ട അഭിനയ പാടവം തന്നെയായിരുന്നു. മലയാളത്തിലെ മുന്‍നിര നായികമാരുടെ നായകറോളിലെത്തിയതോടെയാണ് താരത്തിന് ശ്രദ്ധേയമായ വേഷങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചതും. കോമഡി മുതല്‍ വില്ലന്‍ കഥാപാത്രങ്ങള്‍ വരെ തന്റെ കയ്യില്‍ ഭദ്രമാണെന്ന് ജയസൂര്യ തെളിയിച്ചു കഴിഞ്ഞു. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയുമൊക്കെ ജയസൂര്യയുടെ കുടുംബവും ആരാധകര്‍ക്ക് സുപരിചിതമാണ്. എന്നാൽ ഇപ്പോൾ മകളുടെ ഒരു ഡാൻസ് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

നടൻ ജയസൂര്യയുടെ മകൾ വേദ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായ മെഡിക്കൽ വിദ്യാർത്ഥികളുടെ റാസ്പുടിൻ ഗാനത്തിന് ചുവടുവച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.  വേദയും ചെയ്തിരിക്കുന്നത് മെഡിക്കൽ വിദ്യാർഥികളായ നവീനും ജാനകിയും ചെയ്ത വൈറലായ നൃത്തമാണ്.ജയസൂര്യയും സരിതയും മകളുടെ ഡാൻസ് വിഡിയോ കോവിഡ് സന്നദ്ധ പ്രവർത്തകർക്ക് സമർപ്പിച്ചുകൊണ്ടാണ്  പങ്കുവച്ചിരിക്കുന്നത്. വേദയുടെ നൃത്തം മെഡിക്കൽ വിദ്യാർഥികൾ ധരിക്കുന്ന സ്ക്രബ്സിന് സമാനമായ വസ്ത്രം ധരിച്ചാണ്.

 നിരവദി കമന്റുകളാണ് മനോഹരമായി നൃത്തം ചെയ്യുന്ന വേദയെ അഭിനന്ദിച്ചുകൊണ്ടുള്ള വിഡിയോയ്ക്ക് ലഭിക്കുന്നത്.  ത്നേരത്തെ ‘ഇഷ്ക് ദ ഏസാ പായാ ജാൽ സോണിയേ’ എന്ന പഞ്ചാബി ഗാനത്തിന് വേദ അവതരിപ്പിച്ച നൃത്തം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

Actor jayasurya daughter rasputin song dance goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES