കഴിഞ്ഞ ദിവസമായിരുന്നു സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകന് എതിരെ ലൈംഗിക പീഡന പരാതിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത് എത്തിയിരുന്നത്. ഇതേ തുടർന്ന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. അധ്യാപകന് എതിരെയും വിദ്യാര്‍ത്ഥികളെ പിന്തുണച്ചും സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും നിരവധി പേരാണ് എത്തുന്നത്.
എന്നാൽ ഇപ്പോള്‍ നടന്‍ ഹരീഷ് പേരടി സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകന് എതിരെ പരാതിയുമായി മുന്നിട്ടിറങ്ങിയ പെണ്‍കുട്ടികളെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഈ പെണ്‍കുട്ടികളെ CPI(M)ന്റെ സംസ്ഥാന സമ്മേളനത്തിലേക്ക് നിര്‍ബന്ധമായും ക്ഷണിക്കണം എന്ന് നടന്‍ ഹരീഷ് പേരടി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഹരീഷ് പേരടി പങ്കുപവെച്ച കുറിപ്പ്,
സ്‌കൂള്‍ ഓഫ് ഡ്രാമയിലെ നീതിക്കും സമത്വത്തിനും വേണ്ടി സമരം ചെയ്ത ഈ പെണ്‍കുട്ടികള്‍ നാടകലോകത്തിന്റെ അഭിമാനമാണ് CPI(M)ന്റെ സംസ്ഥാന സമ്മേളനത്തിലേക്ക് നിര്‍ബന്ധമായും ക്ഷണിക്കപ്പെടേണ്ട കുട്ടികള്‍ ഇവരെയൊന്നും കാണാതെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ വലതുപക്ഷത്തേക്ക് പോകുന്നു എന്ന് കരഞ്ഞിട്ട് ആര്‍ക്കാണ് പ്രയോജനം.. കണ്ണുണ്ടായാല്‍ പോരാ കാണാന്‍ പഠിക്കണം..ലാല്‍ സലാം..