നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മനിച്ച താരമാണ് ടോവിനോ തോമസ്. കള സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയ ടോവിനോയുടെ വാർത്ത ഏവരെയും വിഷപ്പിച്ചിരുന്നു. ചികിത്സയിൽ തുടരുന്ന താരത്തിന് ആരാധകരും സഹപ്രവർത്തകരുമെല്ലാം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു. ചിത്രത്തിന്റെ സംഘട്ടന രംഗം ചിത്രീകരിക്കവേയാണ് താരത്തിന് പരിക്ക് ഏൽക്കുന്നത്. എന്നാൽ ഇപ്പോൾ നടൻ ഹരീഷ് പേരടി ടൊവിനോയുടെ ആത്മസമർപ്പണത്തെ കുറിച്ച് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.
കൊച്ചിയിലെ റെനയി മെഡിസിറ്റി ആശുപത്രിയിലാണ് നിലവിൽ താരത്തിന്റെ ചികിത്സ പുരോഗമിക്കുന്നത്. താരത്തിന്റെ ആരോഗ്യനില ഗുരുതരമല്ല അതോടൊപ്പം ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നടന്റെ ശ്വാസകോശത്തിനും വയറിനും പരിശോധനയിൽ പരിക്കേറ്റതായി ഡോക്ടർമാരെ ഉദ്ധരിച്ചപള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.പൂർണവിശ്രമമാണ് അടുത്ത രണ്ടാഴ്ചത്തേക്ക് ഡോക്ടർമാർ താരത്തിന് നിർദ്ദേശിച്ചിരിക്കുന്നത്.
ഹരീഷിന്റെ കുറിപ്പിലൂടെ...
വലിയ സങ്കടമുള്ള ദിവസമാണിന്ന് ...മനുഷ്യത്വമുള്ള നമ്മുടെ ചങ്കാണ്..കഥാപാത്രങ്ങളുടെ മനസ്സ് പിടിക്കാൻ എന്തു സാഹസവും ചെയ്യും...സംഘട്ടന രംഗളിൽ അത് അങ്ങേയറ്റമാണ്...ഗോദയിൽ ഞാൻ നേരിട്ട് കണ്ടതാണ്..കട്ട് ചെയ്യാത്ത അഞ്ച് മിനിട്ടോളം നീണ്ട് നിൽക്കുന്ന ഒറ്റ ഷോട്ടിൽ പോവുന്ന ഒരു ഗുസ്തിയുടെ ചിത്രികരണം...എന്നോട് ആവേശത്തോടെ പറഞ്ഞിട്ടുണ്ട് +2 വിന് പഠിക്കുമ്പോൾ കാക്കശങ്കരന്റെ സംഘട്ടനങ്ങൾ കാണാൻ ടിവിയുടെ മുന്നിൽ കാത്തിരിക്കുന്നത്...എന്റെ ടോവിമുത്ത് ഇനിയും സിനിമകളിൽ പൂർവ്വാധികം ശകതിയോടെ വന്ന് തകർക്കും എന്നെനിക്കുറപ്പാണ്...കാരണം അത്രയും ഇച്ഛാശക്തിയുള്ള നടനാണ്..മനുഷ്യനാണ്..നിങ്ങളുടെ പ്രാർത്ഥനകളിൽ ...നൻമകളിൽ ഇന്ന് അവനേയും ഉൾപ്പെടുത്തുക..
വലിയ സങ്കടമുള്ള ദിവസമാണിന്ന് ...മനുഷ്യത്വമുള്ള നമ്മുടെ ചങ്കാണ്..കഥാപാത്രങ്ങളുടെ മനസ്സ് പിടിക്കാൻ എന്തു സാഹസവും...
Posted by Hareesh Peradi on Wednesday, October 7, 2020