Latest News

അപ്പന്റെ ആഗ്രഹം അല്ലേ സാധിച്ചു കൊടുക്കാം എന്ന് കരുതി; കുറിപ്പ് പങ്കുവച്ച് നടൻ ആന്റണി വർഗീസ്

Malayalilife
അപ്പന്റെ ആഗ്രഹം അല്ലേ സാധിച്ചു കൊടുക്കാം എന്ന് കരുതി; കുറിപ്പ് പങ്കുവച്ച് നടൻ ആന്റണി വർഗീസ്

റ്റ സിനിമ കൊണ്ടു തന്നെ ഫാൻസുണ്ടാവുക ആരാധകർ ഏറ്റെടുക്കുക എന്നതൊക്കെ ഒരു നടനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളികളാണ്. വളരെ ചുരുക്കം പേർക്ക് മാത്രമേ അത് സംഭവിക്കാറുമുളളു.  ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലെ പെപ്പെയെ അവതരിപ്പിച്ചു കൊണ്ട് കടന്നു വന്ന ആന്റണിയുടെ പ്രകടനത്തിന് മലയാളക്കര മാത്രമല്ല, കേരളത്തിന് പുറത്തും നിറകയ്യടികളാണ് ലഭിച്ചത്. ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളത്തിന്റെ പെപ്പെയായി  മാറിയിരുന്നു ആന്റണി. ആനപ്പറമ്പിലെ വേൾഡ് കപ്പ്, അജഗജാന്തരം മേരി ജാൻ, ദേവ് ഫക്കീർ എന്നിങ്ങനെ നിരവധി സിനിമകളാണ് താരത്തിന്റേതായി ഇനി അണിയറയിൽ ഒരുങ്ങുന്നത്.

സമൂഹമദായംനങ്ങളിൽ ഏറെ സജീവമായ താരം  2019 മേയ് ദിനത്തിൽ  പങ്കുവച്ച ഒരു  ഫോട്ടോ വലിയ ചർച്ചയായിരുന്നു.  ഓട്ടോയ്ക്കരികിൽ  ഓട്ടോ ഡ്രൈവറായ അപ്പൻ വർഗീസിനെ നിർത്തി എടുത്ത ചിത്രമായിരുന്നു അത്. എന്നാൽ ഇപ്പോൾ  അപ്പന്റെ  ആ പഴയ മേയ്ദിന ഫോട്ടോ ഓർമ്മപ്പെടുത്തിയത് രസകരമായ അനുഭവമാണ് ആരാധകരുമായി താരം പങ്കുവച്ചിരിക്കുന്നത്.  ആന്റണി ഇപ്പോൾ കുറിപ്പിനൊപ്പം കൊവിഡ് നിയന്ത്രണങ്ങൾ മൂലം വീട്ടിൽ ഓട്ടോ പോർച്ചിൽ നിർത്തി പത്രവായനയിൽ മുഴുകിയ അപ്പന്റെ പടമാണ് പങ്കുവച്ചിരിക്കുന്നത്.

ആന്റണിയുടെ കുറിപ്പിലൂടെ

 അപ്പൻ കുറെ നേരമായിട്ടു റൂമിൽ ചുറ്റിത്തിരിയുന്ന കണ്ടിട്ട് ഞാൻ ചോയിച്ചു എന്ത് പറ്റിന്ന് ഉടനെ പറയാ 2 വർഷം മുൻപ് എന്നെ വച്ചു തൊഴിലാളി ദിനത്തിന്റെ അന്ന് നീ ഫോട്ടോ ഇട്ടില്ലേ ഇന്ന് തൊഴിലാളി ദിനമാണ് വേണമെങ്കിൽ എന്റെ ഫോട്ടോ ഇട്ടോട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലന്ന് സംഭവം വേറൊന്നും അല്ല ഓട്ടോ സ്റ്റാൻഡിൽ ചെല്ലുമ്പോൾ അവിടത്തെ ചേട്ടന്മാരുടെ മുന്നിലും ഓട്ടോയിൽ കയറുന്നവരുടെ മുന്നിലും അപ്പനൊന്ന് ആളാകണം  അപ്പന്റെ ആഗ്രഹം അല്ലെ സാധിച്ചു കൊടുക്കാം എന്നുകരുതി കണ്ടാൽ അപ്പൻ അറിയാതെ ഞാൻ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുൾ അഭിനയം ആണ്.

 

അപ്പൻ കുറെ നേരമായിട്ടു റൂമിൽ ചുറ്റിത്തിരിയുന്ന കണ്ടിട്ട് ഞാൻ ചോയിച്ചു എന്ത് പറ്റിന്ന്... ഉടനെ പറയാ 2 വർഷം മുൻപ് എന്നെ...

Posted by Antony Varghese on Saturday, May 1, 2021

 

Actor antony varghese fb note goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES