ഷൂട്ടിങ്ങിനിടെ തെന്നിന്ത്യൻ സൂപ്പർ താരം അജിത്തിന് പരുക്ക്; ഹൈദരാബാദിൽ നടക്കുന്ന വലിമൈ സിനിമയുടെ ചിത്രീകരണം നീട്ടി

Malayalilife
topbanner
  ഷൂട്ടിങ്ങിനിടെ തെന്നിന്ത്യൻ സൂപ്പർ താരം അജിത്തിന് പരുക്ക്;  ഹൈദരാബാദിൽ നടക്കുന്ന വലിമൈ സിനിമയുടെ ചിത്രീകരണം നീട്ടി

തെന്നിന്ത്യയിലെ സൂപ്പർ താരമാണ് അജിത്ത്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും. എന്നാൽ ഇപ്പോൾ തമിഴ് സൂപ്പർതാരം അജിത്തിന്റെ പുതിയ ചിത്രമായ'വലിമൈ'യുടെ ഷൂട്ടിംഗിനിടെ താരത്തിന് പരിക്കേറ്റു. കൊവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന ചിത്രീകരണം വീണ്ടും പുനഃരാരംഭിച്ചിരുന്നു. ഇതിനിടെയാണ് അജിത്തിന് പരിക്കേറ്റത്. 'പിങ്ക് വില്ല'യാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

സ്റ്റണ്ട് ചിത്രീകരണത്തിനിടെ താരത്തിന് പരിക്ക് പറ്റിയതായാണ് വിവരം. ഹൈദരാബാദിൽ നടക്കുന്ന ചിത്രീകരണം ഒരു മാസത്തേക്ക് കൂടി നീട്ടിയതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ ചിത്രത്തിന്റെ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ താരം അപകടത്തിൽ പെട്ടിരുന്നു.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'വലിമൈ' ജനുവരിയിലായിരുന്നു ചിത്രീകരണത്തിലേയ്ക്ക് കടന്നത്. 'നേർകൊണ്ട പാർവൈ' എന്ന ചിത്രത്തിനുശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ബോണി കപൂറാണ്. 2016ൽ പുറത്തു വന്ന 'പിങ്ക്' എന്ന ഹിന്ദി സിനിമയുടെ റീ-മേക് ആണ് 'വാലിമൈ'. ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം എന്നിവരാണ് മറ്റഭിനേതാക്കൾ.

Read more topics: # Actor ajith kumar,# have injured
Actor ajith kumar have injured

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES