മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനും മിമിക്രി കലാകാരനുമാണ് ടിനി ടോം. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു ചെല്ലാനം നിവാസികള്‍ കടലാക്രമണത്തില്‍ വളരെയധികം കഷ്ടപ്പെട്ട ദിവസമായിരുന്നു. ചെല്ലാനം പ്രദേശത്തെ 50ല്‍ അധികം വീടുകളില്‍ വെള്ളം കയറുകയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജനങ്ങളെ മാറ്റി പാർപ്പിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇപ്പോള്‍ ചെല്ലാനം നിവാസികള്‍ക്കായി കാംപെയ്ന്‍ സംഘടിപ്പിച്ചിരിക്കുകയാണ് നടന്‍ ടിനി ടോം, രഞ്ജിനി ഹരിദാസ്,. രാജ സാഹിബ് തുടങ്ങി സിനിമ മേഖലയില്‍ നിന്നുമുള്ള നിരവധി പേര്‍.
കടല്‍ ഇപ്പോള്‍ പറന്നു എത്തിയിരിക്കുകയാണ് ചെല്ലാനത്ത്. ചെല്ലാനം എന്ന് പറയുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ടത് 2018ലെ വെള്ളപ്പൊക്കം ആണ്. ആ സമയത്ത് എന്റെ അമ്മയെ പോലും ഒരു വഞ്ചിയിലെടുത്ത് രക്ഷപെടുത്തിയത് അവിടുത്തെ മനുഷ്യസ്‌നേഹികളാണ്. അതിന്റെ ഒരു കടമായോ കടപ്പാടോ അല്ല ഞാന്‍ തീര്‍ക്കാന്‍ ആഗ്രഹിക്കുന്നത്.
ടുത്ത വസ്ത്രം മാത്രമേ അവര്‍ക്കുള്ളു. എന്റെ സുഹൃത്ത് വികാസ് രാംദാസ് എല്ലാദിവസവും അവിടുത്തെ വീഡിയോസ് അയച്ചു തരുമ്പോള്‍ വലിയ വേദന തോന്നും. 2018ലെ വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപെട്ടവനാണ് ഞാന്‍. ആ വേദന അനുഭവിച്ചവര്‍ക്കേ മനസ്സിലാവുകയുള്ളു. ഇപ്പോഴത്തെ അവസ്ഥ കൂട്ടം കൂടാനോ ഒന്നും പറ്റില്ല എന്നതാണ് എന്നാലും നമ്മളെ കൊണ്ട് പറ്റുന്നത് നമ്മള്‍ ചെയ്യണം.