വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ഇടം നേടിയ താരമാണ് ടി.ജി. രവി. അധോലോക നായകന്മാര്‍ മുതല്‍ സാധാരണക്കാരായ വില്ലന്മാര്‍ വരെ ഉള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് താരം പ്രേക്ഷക കൈയ്യടി നേടിയതും. ഇന്നും താരം അഭിനയ മേഖലയിൽ നിറസാന്നിധ്യമാണ്. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ എന്നാല്‍ നടനായുള്ള തന്റെ അഭിനയത്തിന്റെ ആദ്യ നാളുകള്‍ അത്ര സുഖകരമായിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.
അങ്ങനെ ഒടുവില്‍ അദ്ദേഹവും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു സിനിമയെടുത്തു. എന്നാല്‍ മാര്‍ക്കറ്റിംഗ് പ്രശ്‌നങ്ങള്‍ കാരണം ആ സിനിമ സാമ്പത്തികമായിയ പരാജയപ്പെട്ടു. തുടര്‍ന്നും അവസരങ്ങള്‍ വരാതായി. ഇതോടെ ഒരു സിനിമ കൂടി നിര്‍മ്മിച്ചു. ചോര ചുവന്ന ചോര എന്നായിരുന്നു സിനിമയുടെ പേര്. ഹിറ്റായില്ലെങ്കിലും മുടക്കിയ പണം തിരികെ ലഭിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.
അതോടെ ചെറിയ സിനിമകള്‍ ചെയ്തിട്ട് കാര്യമമില്ലെന്ന് തോന്നി. ഇതോടെ അന്നത്തെ ഹിറ്റ് സംവിധായകനായ പിജി വിശ്വംഭരനെ കാണാന്‍ പോയി. സുകുമാരന്‍, ജയന്‍, ശ്രീവിദ്യ, പപ്പു തുടങ്ങിയ അന്നത്തെ വന്‍ താരനിര തന്നെ അണിനിരന്ന ചിത്രത്തില്‍ വില്ലനായി അഭിനയിക്കാനുള്ള അവസരം ലഭിച്ചു. ആ ചിത്രം വലിയ വിജയമായി മാറിയെന്നും ടിജി രവി പറയുന്നു. അക്കാലത്ത് തന്റെ സിനിമകളിലെ ചില ഭാഗങ്ങള്‍ ചേര്‍ത്തു വച്ച് താന്‍ അഭിനയിക്കാത്ത രംഗങ്ങള്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിച്ചതും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.
''ഞാന്‍ അഭിനയിച്ച ഒരു സിനിമ ചില ബിറ്റുകള്‍ ചേര്‍ത്ത് കുന്നംകുളത്തെ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. ഞാന്‍ അഭിനയിക്കാത്ത ചില സീനുകളാണ് കൂട്ടിച്ചേര്‍ത്തത്. ബെഡ്റൂം സീനിന്റെ തുടര്‍ച്ചയായാണ് കൂട്ടിച്ചേര്‍ക്കലുകള്‍. അപ്പോള്‍ത്തന്നെ ഇടപെട്ട് സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെപ്പിച്ചു. പിന്നീടാണറിഞ്ഞത്, സംവിധായകന്‍ ചെയ്ത പണിയാണതെന്ന്. കുറെനാള്‍ കഴിഞ്ഞ് ആ സംവിധായകനെ പ്രസാദ് സ്റ്റുഡിയോയില്‍ വെച്ചു കണ്ടു. ഞാനയാളെ സ്റ്റുഡിയോയുടെ അരികിലേക്ക് കൊണ്ടുപോയി.''നീ ബെഡ്റൂം സീനുകള്‍ കൂട്ടിച്ചേര്‍ക്കും. അല്ലെടാ...', എന്നു ചോദിച്ചുകൊണ്ട് ചെകിട്ടത്ത് പൊട്ടിച്ചു. അവന് ചെയ്ത തെറ്റ് മനസ്സിലായിക്കാണും'' അദ്ദേഹം പറയുന്നു.