മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ സംവിധായകനും, നടനും, സ്റ്റേജ് കലാകാരനുമാണ് രമേഷ് പിഷാരടി. 2008-ൽ പുറത്തിറങ്ങിയ 'പോസിറ്റീവ്' എന്ന സിനിമയിലൂടെയാണ് പിഷാരടി ചലച്ചിത്ര ലോകത്ത് പ്രവേശിച്ചത്. തുടർന്ന് നിരവധി കഥാപാത്രങ്ങളായിരുന്നു താരത്തെ തേടി എത്തിയത്. എന്നാൽ ഇപ്പോൾ അദ്ദേഹം ചാനല്‍ പരിപാടികളില്‍ പങ്കെടുക്കാറുണ്ടെങ്കിലും വിധികര്‍ത്താവ് റോള്‍ അത്ര താല്‍പര്യമില്ല എന്ന് തുറന്ന് പറയുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.
ഞാൻ ഷോകളിൽ ജഡ്ജ് ആയി പോകാറില്ല. പോയാലും അതിഥിയായി പങ്കെടുക്കും, ജഡ്ജ് എന്ന നിലയിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്നില്ല. ഗസ്റ്റ് എന്ന നിലയിൽ പോയിട്ടുണ്ട്. അതിന്റെ കാരണത്തെക്കുറിച്ചും രമേഷ് പിഷാരടി തുറന്നുപറഞ്ഞിരുന്നു. നമ്മുടെ സ്റ്റേജ് ഷോ കഴിഞ്ഞിട്ട് നമ്മൾ വിധികർത്താവായി പോകുമ്പോൾ ചിലർ പറയും. അവിടെ ഇരുന്നു ജഡ്ജ് ചെയ്യുന്നത് കണ്ടല്ലോ അതിന്റെ അത്രയും വന്നില്ലല്ലോ നിങ്ങളുടെ ഷോ എന്ന്.
അങ്ങനെ പറയുന്നവരോടുള്ള മറുപടി ഇതാണ്, നമുക്ക് അങ്ങനെ ജഡ്ജ് ചെയ്യാനുള്ള ഒരു അധികാരം ഒന്നുമില്ല, പിന്നെ അഭിപ്രായം പറയാം അത്ര തന്നെ. ജഡ്ജ്മെന്റിനു പോകാനുള്ള ആളല്ല ഞാൻ എന്ന് തോന്നിയത് കൊണ്ടാണ് പോകാത്തത്. അത് മാത്രമല്ല നമുക്ക് ഒരു പാട്ടൊക്കെ ജഡ്ജ് ചെയ്യാം. അത് സംഗീതം പഠിച്ചവർക്കു തീർച്ചയായും കഴിയുമെന്നും അദ്ദേഹം പറയുന്നു.
പക്ഷെ മിമിക്രിക്ക് അത് സാധ്യമല്ല. മിമിക്രി എന്ന കലാരൂപത്തിന് ഒരു ശാസ്ത്രീയമായ അടിത്തറയില്ലാത്തിടത്തോളം കാലം നമുക്ക് അതിന്റെ വിധി പറയാനൊന്നും കഴിയില്ല. എന്ത് മാനദണ്ഡത്തിലാകും ഇത് ജഡ്ജ് ചെയ്യുന്നത് അങ്ങനെ പറ്റില്ല എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് പോകാത്തതെന്നും രമേഷ് പിഷാരടി പറയുന്നു.
മിമിക്രിയില്‍ തുടങ്ങി സിനിമയിലെത്തി താരമായും സംവിധായകനായുമൊക്കെ മാറിയവരേറെയാണ്. സിനിമയിലും സംവിധാനത്തിലുമൊക്കെയായി തിളങ്ങിയപ്പോഴും ടെലിവിഷനിലും മിക്രിയിലും സജീവമാണ് പിഷാരടി. അവതാരകനായും എത്താറുണ്ട് അദ്ദേഹം. സദസ്സിനെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിക്കുന്ന തരത്തിലായിരിക്കും കൗണ്ടറുകള്‍. പിഷാരടിയുടെ കഴിവിനെ പുകഴ്ത്തി താരങ്ങളും എത്താറുണ്ട്. കോമഡി പറഞ്ഞ് ഫലിപ്പിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.