Latest News

എനിക്കാദ്യം നിശ്ചയിച്ച പേര് ഇതല്ലായിരുന്നു പകരം മറ്റൊരു പേരായിരുന്നു: തുറന്ന് പറഞ്ഞ് നടൻ മോഹൻലാൽ

Malayalilife
എനിക്കാദ്യം നിശ്ചയിച്ച പേര് ഇതല്ലായിരുന്നു പകരം  മറ്റൊരു പേരായിരുന്നു: തുറന്ന് പറഞ്ഞ് നടൻ മോഹൻലാൽ

ഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ നരേന്ദ്രൻ എന്ന വില്ലനിലൂടെ  മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം  നേടിയ താരരാജാവാണ് നടൻ മോഹൻലാൽ. തുടർന്ന് നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി അദ്ദേഹം സമ്മാനിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ  ലോകംമുഴുവനുള്ള മലയാളികൾ ഇത്രയധികം നെഞ്ചിലേറ്റിയ ‘മോഹൻലാൽ’ എന്ന പേര് തനിക്ക് എങ്ങനെ ലഭിച്ചു എന്ന് തുറന്ന് പറയുകയാണ്  മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ.

അറുപത് വർഷങ്ങൾക്ക് മുൻപ് തന്റെ സഹോദരിയുടെ മക്കൾക്ക് പ്യാരിലാൽ, മോഹൻലാൽ എന്നൊക്കെ പേരിട്ടത് എന്റെ വല്യമ്മാവൻ ഗോപിനാഥൻ നായരാണ്. ജാതിപേര് വാൽപോലെ ചേർത്ത് കെട്ടാതെ മക്കൾ വിളിക്കണമെന്ന് ആഗ്രഹം എന്റെ അച്ഛന്റേതായിരുന്നു. അമ്മാവൻ എനിക്ക് ആദ്യം നൽകാൻ ഉദ്ദേശിച്ച പേര് റോഷൻ ലാൽ എന്നായിരുന്നു അത്രേ. പിന്നെ മോഹിപ്പിക്കുന്ന ഒരു പേരാകട്ടെ എന്ന എന്റെ അമ്മാവന്റെ തീരുമാനം എന്നെ മോഹൻലാൽ ആക്കി. പ്രായം കൊണ്ട് അഞ്ച് വയസ്സിന്റെ വ്യത്യാസം ജ്യേഷ്ഠനും ഞാനും തമ്മിലുണ്ടായിരുന്നു.

ജനനം കൊണ്ട് പത്തനംത്തിട്ടക്കാരാണെങ്കിലും പിറന്നതിന്റെ തൊണ്ണൂറാം ദിവസം മുതൽ പ്രേക്ഷകരുടെ പ്രിയങ്കരനായ ലാൽ  വളർന്നത് തിരുവനന്തപുരത്താണ്. 1960 മേയ് 21-ന് വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് മോഹൻലാലിന്റെ ജനനം. അദ്ദേഹത്തിന്റെ  യഥാർത്ഥ പേര് മോഹൻലാൽ വിശ്വനാഥൻ നായർ എന്നുമാണ്. 
 

Actor Mohanlal words about her name

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES