Latest News

ഇനിയും കാലാതീതമായ ഗാനങ്ങൾ പാടാൻ അദ്ദേഹം മടങ്ങി വരട്ടെ; എസ് പി ബാലസുബ്രഹ്മണ്യത്തിന് ആയുരോരാഗ്യ സൗഖ്യം നേർന്ന് മമ്മൂട്ടി

Malayalilife
ഇനിയും കാലാതീതമായ ഗാനങ്ങൾ പാടാൻ അദ്ദേഹം മടങ്ങി വരട്ടെ; എസ് പി ബാലസുബ്രഹ്മണ്യത്തിന് ആയുരോരാഗ്യ സൗഖ്യം നേർന്ന് മമ്മൂട്ടി

കോവിഡ‍് രോഗ ബാധയെ തുടർന്ന് അതിതീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് ആയുരോരാഗ്യ സൗഖ്യം നേർന്ന് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. സമൂഹമാധ്യമത്തിലൂടെ എത്രയും വേഗം രോഗമുക്തി പ്രാപിച്ച് അദ്ദേഹം തിരികെ വരട്ടെയെന്നും ഇനിയും ആ മഹത്തായ ശബ്ദത്തിൽ പാട്ടുകളുണ്ടാകട്ടെയെന്നും മമ്മൂട്ടി  കുറിക്കുകയും ചെയ്‌തു.

എസ് പി ബാലസുബ്രഹ്മണ്യം സർ വേഗം രോഗമുക്തി പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. സ്വാതികിരണം, അഴകൻ എന്നീ നിത്യഹരിത ചിത്രങ്ങളിൽ അദ്ദേഹം എനിക്കു വേണ്ടി സ്വരമായിട്ടുണ്ട്. അത് ഒരു വലിയ ഭാഗ്യമായി കണക്കാക്കുകയാണ്. ഇനിയും കാലാതീതമായ ഗാനങ്ങള്‍ നമുക്ക് സമ്മാനിക്കാനായി അദ്ദേഹം വേഗം മടങ്ങി വരട്ടെ. അതിനായി അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ’ എണ്ണമാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്.

എസ് പി ബാലസുബ്രഹ്മണ്യത്തിന് രോഗമുക്തി നേർന്ന് ചലച്ചിത്ര സംഗീത ലോകത്തെ നിരവധി പ്രമുഖര്‍  രംഗത്തു വന്നിട്ടുണ്ട്. തമിഴ് സിനിമാ ലോകം ഗുരുതരാവസ്ഥയിൽ കഴിയുന്ന അദ്ദേഹത്തിനു വേണ്ടി  പ്രത്യേക പ്രാർഥനയും സംഘടിപ്പിച്ചിരുന്നു. വിവിധയിടങ്ങളില്‍ നിന്നും  ഇളയരാജ, രജനികാന്ത്, കമൽ ഹാസൻ, എ.ആർ.റഹ്മാൻ, വൈരമുത്തു തുടങ്ങിയ പ്രമുഖർ  പ്രാർഥനാ യജ്ഞത്തിന്റെ ഭാഗമായി. 

Actor Mammooty prays for singer s p balasubrahmanyam health recovery

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES