നടൻ ഇടവേള ബാബുവിന്റെ അമ്മ ശാന്ത രാമൻ നിര്യാതയായി. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 78 വയസായിരുന്നു. ഗവ.ഗേൾസ് ഹൈസ്‌കൂളിലെ സംഗീതാധ്യാപിക ആയിരുന്നു ശാന്ത രാമൻ.ഇന്നലെ ശാന്ത രാമന്റെ പിറന്നാളായിരുന്നു. പിറന്നാൾ ആഘോഷമെല്ലാം കഴിഞ്ഞ് രാത്രി ഒരു മണിയോടെ ശാന്ത രാമന്റെ മുറിയിൽ നിന്ന് ശബ്ദം കേട്ട് അവിടേക്ക് ചെന്നപ്പോഴാണ് തറയിൽ വീണുകിടക്കുന്ന നിലയിൽ അവരെ കണ്ടെത്തുന്നത്. ഉടൻ തന്നെ ഇരിങ്ങാലക്കുട കോപ്പറേറ്റിവ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
ഇന്നലെ അമ്മയുടെ പിറന്നാള്‍ ദിനം കൂടിയായിരുന്നു. ചെറിയ തോതിലുള്ള പിറന്നാള്‍ ആഘോഷം വീട്ടിൽ നടനിരുന്നു. ആഘോഷം കഴിഞ്ഞ് പുലര്‍ച്ചെ ഒരു മണിയോടെ 'അമ്മ ശാന്ത രാമന്‍റെ മുറിയില്‍ നിന്നൊരു ശബ്ദം കേട്ട് അവിടേക്ക് ചെന്ന് നോക്കിയപ്പോഴാണ് തറയില്‍ വീണുകിടക്കുന്ന നിലയില്‍ അവശയായി കണ്ടത് എന്ന് മകൻ ഇടവേള ബാബു തുറന്ന് പറയുന്നു.
ഉടൻ തന്നെ ഇരിങ്ങാലക്കുട കോപ്പറേറ്റിവ് ആശുപത്രിയില്‍ അമ്മയെ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണത്തിന് കാരണം ഹൃദയാഘാതമാണ് . ഇന്ന് രാവിലെ 9 മണിക്ക് മൃതദേഹം മുനിസിപ്പല്‍ ഓഫിസ് റോഡിലെ ഇടവേള ബാബുവിന്‍റെ വസതിയിൽ കൊണ്ടുവരും. വൈകീട്ട് 3 മണിക്ക് വീട്ടിൽ തന്നെ ശവ സംസ്‌കാരം നടക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനവസ്ഥയിൽ പ്രോട്ടോകോൾ പാലിച്ചായിരിക്കും മരണാന്തര ചടങ്ങുകൾ നടക്കുക എന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.