മലയാളത്തിന്റെ മഹാനടനായ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 69 ാം ജന്മദിനമാണ്. നിരവധി സഹ താരങ്ങളും ആരാധക വൃന്ദവുമാണ് മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തിയത്. എന്നാല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ ഒന്നടങ്കം കാത്തിരുന്നത് മറ്റൊരു ആശംസയ്ക്ക് ആയിരുന്നു. അത് നമ്മുടെ സ്വന്തം കുഞ്ഞിക്കയുടേതായിരുന്നു.മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ദുല്‍ഖര്‍ പങ്കുവെച്ചത്.
എന്റേത്... എന്റെ വാപ്പിച്ചിക്ക് ജന്മദിനാശംസകള്‍ ! . എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യൻ. എനിക്ക് ഏത് കാര്യവും പറയാമെന്നുള്ള വ്യക്തി.എപ്പോഴും എല്ലാം കേട്ടുകൊണ്ട് എന്നെ ശാന്തനാക്കുന്നയാള്‍. എന്റെ സമാധാനവും ശാന്തതയും നിങ്ങളാണ്. നിങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന അവിശ്വസനീയമായ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുവാന്‍ ഞാനെപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് നിങ്ങളോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞത് തന്നെ ഞങ്ങള്‍ക്ക് ഏറ്റവും വലിയ ഭാഗ്യമാണ്. മറിയത്തിനൊപ്പം നിങ്ങളെ കാണുമ്പോള്‍ ഞാനേറെ സന്തോഷിക്കുന്നു. ഹാപ്പി ബെര്‍ത്ത്‌ഡേ. നിങ്ങൾ ചെറുപ്പമാകുമ്പോൾ വരും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരാം. അളവുകളില്ലാതെ ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ദുൽഖർ കുറിച്ചു അതേസമയം കുഞ്ഞിക്ക പങ്കുവച്ച കുറിപ്പിനൊപ്പം മമ്മൂട്ടിയുടെ "വൺ " എന്ന ചിത്രത്തിന്റെ ടീസറും ദുൽഖർ സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചു . ദുൽഖർ ടീസർ പങ്കു വച്ച് കൊണ്ട് തന്നെ വാപ്പച്ചിയുടെ പിറന്നാൾ ദിനത്തിൽ തന്നെ ആവേശം കൊള്ളിക്കുന്ന പുതിയ പ്രോജക്ട് പങ്കു വക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവാനാണെന്നാണ് കുറിച്ചത് .
മോഹന്‍ലാലടക്കം നിരവധി പേര്‍ ആണ് മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിട്ടുണ്ട്. ആശംസകകളായി തന്നെ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഓര്‍മ്മകളും അനുഭവങ്ങളുമായുള്ള ഏറ്റെടുത്തിരിക്കുകയാണ് ആരാധകലോകം.മോഹൻലാലിന് പുറമെ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ് , കുഞ്ചാക്കോ ബോബൻ ,ഇന്നസെന്റ് , സൂരാജ് വെഞ്ഞാറമൂട് , ജയസൂര്യ , നിവിൻ പോളി , ടോവിനോ തോമസ് ,ആസിഫ് അലി , ഉണ്ണി മുകുന്ദൻ ,അനൂപ് മേനോൻ , നസ്രിയ ഫഹദ്, പ്രശസ്ത തെലുഗു നടൻ മഹേഷ് ബാബു തുടങ്ങി വൻ താരനിര തന്നെ എത്തിയിരിക്കുകയാണ്.
Mine ! Happiest birthday to my Vappichi ! The wisest and most disciplined man I know. To the one person I can turn to...
Posted by Dulquer Salmaan on Sunday, September 6, 2020