മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരമാരായ താരങ്ങളിൽ ഒരാളാണ് നടൻ അശോകൻ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ശ്രദ്ധേയമായ പ്രകടനങ്ങളാണ് കാഴ്ചവച്ചത്. നടനായും, സഹനടനായും, വില്ലൻ കഥാപാത്രങ്ങളിലൂടെ എല്ലാം തിളങ്ങാനും താരത്തിന് സാധിച്ചു. താരത്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് അമരം. ചിത്രത്തിലെ തന്റെ കഥാപാത്രം അവതരിപ്പിക്കുമ്പോള്‍ നേരിട്ട ടെന്‍ഷനെ പറ്റി വെളിപ്പെടുത്തുകയാണ് അശോകന്‍.
ഇന്‍ഹരിഹര്‍ നഗര്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്ന സമയത്താണ് ഭരതന്‍ സാറിന്റെ അപ്രതീക്ഷിതമായ ഒരു കോള്‍ വരുന്നത്. ആലപ്പുഴയിലേക്ക് എത്താന്‍ അദ്ദേഹം എന്നോട് പറഞ്ഞു. പിറ്റേ ദിവസം തന്നെ അവിടേക്ക് എത്തി. കഥയെ പറ്റിയും അഭിനയിക്കുന്ന മറ്റു താരങ്ങളെ പറ്റിയും പറഞ്ഞു. അഭിനയിക്കേണ്ട കഥാപാത്രത്തെ പറ്റിയും വിവരിച്ചു. ഹീറോയ്ക്ക് തുല്യമായ വേഷം തന്നെയാണെന്നും അദ്ദേഹം ധൈര്യപ്പെടുത്തി. രാഘവന്‍ എന്ന കഥാപാത്രത്തെയായിരുന്നു. ഇടയ്ക്ക് ഭരതന്‍ സര്‍ നീന്താന്‍ അറിയാമോ എന്ന് ചോദിച്ചു.
ഇതിന് മറുപടിയായി കുളത്തിലൊക്കെ നീന്തിയിട്ടുണ്ടെന്ന് പറഞ്ഞു. കടലില്‍ നീന്തണമെന്ന് അദ്ദേഹം. ആദ്യമൊന്ന് ഞെട്ടി. പിന്നെ നീന്താന്‍ റെഡിയാണെന്ന് അറിയിച്ചു, അശോകന്‍ പറയുന്നു. രാഘവന്‍ വളരെ കോംപ്ലിക്കേറ്റഡ് ആയ കഥാപാത്രമാണെന്നും മികച്ചുനിന്നില്ലെങ്കില്‍ സിനിമയെ മുഴുവന്‍ ബാധിക്കുമെന്നും ഭരതന്‍ സര്‍ ഓര്‍മ്മിപ്പിച്ചു. അതിന് ശേഷം ഭരതന്‍ സര്‍ ചോദിച്ചു. നിനക്കിത് ചെയ്യാന്‍ പറ്റുമോയെന്ന് അന്നേരം ഞാനാകെ സ്തംഭിച്ചുപോയി.
എനിക്ക് മറുപടിയില്ലായിരുന്നു. ചെയ്താല്‍ ശരിയാകുമോ എന്നെല്ലാം ഓര്‍ത്ത് ടെന്‍ഷനായി. തിരിച്ച് എറണാകുളത്തേക്ക് തന്നെ പോയാലോ എന്നുവരെ ആലോചിച്ചു. നടന്‍ എന്ന നിലയില്‍ നമ്മുടെ തൊഴിലിനെ അത് ബാധിക്കുമെന്നും ആ തീരുമാനം ശരിയല്ലെന്നും പിന്നീട് തിരിച്ചറിഞ്ഞു. ശക്തിയെല്ലാം സംഭരിച്ച് ഞാന്‍ ചെയ്യാമെന്നേറ്റു. പിറ്റേന്ന് ഷൂട്ടിംഗും ആരംഭിച്ചു.
കഥാപാത്രത്തെ ഉള്‍ക്കൊണ്ട് ചെയ്യുന്ന ഓരോ നിമിഷത്തിലും ടെന്‍ഷന്‍ അനുഭവിച്ചതായും അശോകന്‍ പറഞ്ഞു. റീടേക്കുകള്‍ വരുന്നതും ഷോട്ട് വീണ്ടും നന്നാക്കേണ്ടി വരുന്നതും അഭിനയിക്കാനുളള മൂഡ് ഉണ്ടാക്കേണ്ടതുമെല്ലാം വലിയ ജോലിയാണെന്നും അദ്ദേഹം പറഞ്ഞു. അമരത്തിന്റെ വിജയം അണിയറ പ്രവര്‍ത്തകരിലെല്ലൊം വലിയ സന്തോഷമാണ് ഉണ്ടാക്കിയത്.