ലോക്ഡൗണില്‍ ആളും ആരവവും ഇല്ലെങ്കിലും നിരവധി താരവിവാഹങ്ങളാണ് പോയ മാസങ്ങളില്‍ നടന്നത്. പല ഒളിച്ചോട്ട കല്യാണങ്ങളും ലോക്ഡൗണ്‍ മാസം ശ്രദ്ധനേടി. ഇപ്പോഴിതാ കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ നടന്‍ അരുണ്‍ പ്രദീപ് വിവാഹിതനായി എന്ന വിവരമാണ് ഏറ്റവും പുതിയതായി വന്നിരിക്കുന്നത്.
അടൂര്‍ സ്വദേശിയായ അരുണ്‍ പ്രദീപ് മികച്ചൊരു ഗായകന്‍ കൂടിയാണ്. എഞ്ചിനീയറിങ്ങ് ബിരുദം നേടിയ ശേഷമാണ് താരം സംഗീതത്തിന്റെയും അഭിനയത്തിന്റെയും മേഖലകളിലേക്ക് എത്തിയത്. സ്വന്തമായ യൂട്യൂബ് ചാനലും അരുണിനുണ്ട്. ഇതിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനാണ് താരം. കരിക്കിലെത്തിയതോടെ അരുണിണ്‍ ശ്രദ്ധനേടി. നേരത്തെ സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ താരം തന്നെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ഇന്നാണ് അരുണ്‍ വിവാഹിതനായത്.
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് അടുത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയിരിക്കുന്നത്. ധന്യ ധനപാലനാണ് അരുണിന്റെ വധു. തങ്ങളുടെ പ്രിയ താരത്തിനും ഭാര്യയ്ക്കും ആശംസകള്‍ അറിയിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.