മലയാളത്തിന്റെ പ്രിയ നായിക ശാലിനി ഇപ്പോള്‍ മലയാളത്തിന്റെ മരുമകളാണ്. തമിഴിലെ പ്രശസ്ത താരം അജിത്താണ് ശാലിനിയെ വിവാഹം ചെയ്തത്. അമര്‍ക്കളമെന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതോടെയാണ് അജിത്തും ശാലിനിയും പ്രണയത്തിലായതും വിവാഹം കഴിച്ചതും. വിവാഹത്തോടെ ശാലിനി അഭിനയരംഗത്തുനിന്നും പിന്‍വാങ്ങി. ഇപ്പോള്‍ രണ്ടു മക്കളുടെ അമ്മയായി വീട്ടമ്മയുടെ റോളില്‍ തിളങ്ങുകയാണ് ശാലിനി. അജിത്തും ശാലിനിയും തമിഴിലെ മാതൃകാദമ്പതികള്‍ കൂടിയാണ്. എന്നാൽ ഇപ്പോൾ ഇരുവരും ഒന്നിച്ച് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ എത്തിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വോട്ടു ചെയ്യാനെത്തിയ തമിഴ് നടൻ അജിത്തിനെയും കുടുംബത്തെയും ആരാധകർ വളഞ്ഞതിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ആരാധകർ അജിത്തിടെ തടഞ്ഞു നിർത്തി സെൽഫിയെടുക്കാൻ മത്സരിക്കുകയായിരുന്നു. എന്നാൽ ഇതേ തുടർന്ന് അസ്വസ്ഥനായ നടൻ സെൽഫി എടുക്കാൻ ശ്രമിച്ച ഒരാളുടെ ഫോണ്‍ പിടിച്ചു വാങ്ങി ബോഡിഗാര്‍ഡിനെ ഏല്‍പ്പിച്ചു. പിന്നാലെ അജിത്ത് തിരക്കുകൂട്ടാതെ നീങ്ങി നില്‍ക്കണമെന്ന് അഭ്യർത്ഥിച്ചതിന് പിന്നാലെ ഫോണ്‍ ആരാധകന് കൈമാറുകയും ചെയ്തു. അജിത്ത് ഭാര്യ ശാലിനിക്കൊപ്പം തിരുവാണ്‍മിയൂരിലെ ബൂത്തിലാണ് വോട്ട് ചെയ്യാനെത്തിയത്.