Latest News

ചാര്‍മ്മിളയെ തേച്ചതുകൊണ്ട് ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു; ബാബു ആന്റണിയുടെ കമന്റ് വൈറൽ

Malayalilife
ചാര്‍മ്മിളയെ തേച്ചതുകൊണ്ട് ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു; ബാബു ആന്റണിയുടെ കമന്റ് വൈറൽ

ല താരങ്ങളെക്കുറിച്ചു ഗോസിപ്പുകള്‍ ഉണ്ടാകാറുണ്ട്. പലപ്പോഴും സത്യമെന്താണെന്ന് പോലും അറിയാതെയായിരിക്കും പലരും തങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും കിട്ടുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക. തങ്ങള്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങളില്‍ ചില താരങ്ങള്‍ പ്രതികരിക്കാറുണ്ട്. അത്തരത്തില്‍ ചാര്‍മിളയെ പ്രണയിച്ച് വഞ്ചിച്ചുപോയെന്ന് വിമര്‍ശിച്ചുകൊണ്ടുള്ള ഒരാളുടെ കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് നടന്‍ ബാബു ആന്റണി.

താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിനു താഴെയാണ് ചാര്‍മിളയെ പരാമര്‍ശിച്ച് കമന്റ് വന്നത്. 'ചാര്‍മിളയെ തേച്ചപ്പോള്‍ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു', എന്നായിരുന്നു സിദ്ദിഖ് മുഹമ്മദ് എന്ന ആളുടെ കമന്റ്.

ഇത്തരം കഥകള്‍ പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ എന്ന് സിദ്ദിഖിനോട് തിരിച്ചുചോദിച്ച ബാബു ആന്റണി തന്നോട് സദയം പൊറുക്കുവാനും ആവശ്യപ്പെടുന്നു.

സിദ്ദിഖിന്റെ ചോദ്യം ഇങ്ങനെയായിരുന്നു: 'നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു. ചാര്‍മിളയെ താങ്കള്‍ തേച്ചപ്പോള്‍ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു. കാരണം ആ കാലത്ത് ബാബു ആന്റണി-ചാര്‍മിള കോമ്പിനേഷന്‍ കാണാന്‍ തന്നെ ഒരു സുഖമായിരുന്നു. ആറടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5 അടിയില്‍ കുറവ് തോന്നിക്കുന്ന ചാര്‍മിളയെ കാണാന്‍ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചുവരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും.' എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

ആരാധകന്റെ കമന്റിന് കിടിലം മറുപടിയും ബാബു ആന്റണി നല്‍കിയിട്ടുണ്ട്. 'താങ്കള്‍ക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ? എന്റെ ജീവിതത്തിന്റെ നീളവും കുറഞ്ഞേനെ. അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. സ്നേഹമുണ്ടെങ്കില്‍ അതില്‍ സന്തോഷിക്കുക. ജീവിച്ചിരുന്നാല്‍ അല്ലേ ആരാധനയും പടവും ഒക്കെ ഉണ്ടാവുകയുള്ളൂ. സദയം പൊറുക്കുക.' എന്നാണ് താരത്തിന്റെ മറുപടി.

ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ബാബു ആന്റണി. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച മറ്റൊരു താരമുണ്ടോ എന്ന് തന്നെ സംശയമാണ്. ഒമര്‍ ലുലു ചിത്രം പവര്‍ സ്റ്റാറിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരമിപ്പോള്‍.
 

Read more topics: # Actor babu antony,# comment goes viral
Actor babu antony comment goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES