പ്രേക്ഷകർക്ക് നടന്‍, മോഡല്‍ എന്ന നിലയില്‍ ഏറെ സുപരിചിതനായ താരമാണ് മിലിന്ദ് സോമന്‍. ഫാഷൻ മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു.ഇപ്പോഴത്തെ കൗമാരക്കാര്‍ ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹത്തിന്റെ ആരാധകരാണ്. ചിട്ടയായ ജീവിതവും വ്യായാമവുമാണ് അന്‍പത്തിനാലാം വയസിലും ചെറുപ്പമായി ഇരിക്കാന്‍ മിലിന്ദിന് സാധിക്കുന്നത്.കുറച്ചു നാള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ മിലിന്ദ് സോമന്‍ ഒരു ബീച്ചിലൂടെ പൂര്‍ണ നഗ്‌നനായി ഓടുന്നതിന്റെ ഒരു ഫോട്ടോ പങ്കുവച്ചിരുന്നു. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം നഗ്‌ന ചിത്രം ജന്മദിനത്തില്‍ ആയിരുന്നു പങ്കുവച്ചത്. മിലിന്ദ് സോമന്‍ ഇതിന് പിന്നാലെഏറെ ട്രോളിന് ഇരയാക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ആ ചിത്രത്തെ കുറിച്ചും ചിത്രത്തോടുള്ള ആളുകളുടെ പ്രതികരണത്തെ കുറിച്ചും തുറന്നു പറയുകയാണ് മിലിന്ദ് സോമന്‍
''എന്തുകൊണ്ടെന്ന് എനിക്കറിയില്ല! ആളുകള്‍ മുമ്ബ് ആരെയും നഗ്‌നരായി കണ്ടിട്ടില്ലാത്തതു പോലെയായിരുന്നു. ശരിക്കും ക്രേസി. ചില ആളുകളെയും സോഷ്യല്‍ മീഡിയയില്‍ അവര്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളേയും കാണുമ്ബോള്‍ ഞാന്‍ ശരിക്കും ആശ്ചര്യപ്പെടുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കും കാരണം അത്തരമൊരു ആക്രമണമാണ് നടക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ നെഗറ്റിവിറ്റി പ്രചരിപ്പിക്കുമ്ബോള്‍ അത് ദഹിക്കാന്‍ പ്രയാസമാണ്. എന്റെ നഗ്‌നചിത്രത്തിന് 99 ശതമാനം ആളുകളും വൗ! ഇത് അത്ഭുതകരമാണ്‍ എന്നായിരുന്നു പ്രതികരിച്ചത്.
എന്റെ ഭാര്യയാണ് ആ ചിത്രം പകര്‍ത്തിയത്. അല്ലാതെ ഫോട്ടോ എടുക്കാന്‍ ഞാന്‍ പുറത്തു നിന്ന് ഫോട്ടോഗ്രാഫറെ കൊണ്ടു വന്നതോ അല്ലെങ്കില്‍ ഏതെങ്കിലും പത്രം പകര്‍ത്തിയതോ അല്ല. ആളുകള്‍ അല്‍പം ഞെട്ടിപ്പോയി എന്ന് ഞാന്‍ കരുതുന്നു, പ്രത്യേകിച്ച് ഇന്റര്‍നെറ്റ് സംസ്‌കാരം പുതിയതായി അറിഞ്ഞു വരുന്നവര്‍ക്ക്. എന്റെ ചിത്രം ഒരു വേക്ക് അപ്പ് കോള്‍ ആണെന്നാണ് ഞാന്‍ കരുതുന്നത്''.