നടൻ നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രസാദ് എന്ന താരത്തെ മാരക ലഹരി മരുന്നുമായി പോലീസ് പിടികൂടി. തൃക്കാക്കര സ്വദേശി കാവുങ്കല്‍കാവ് വീട്ടില്‍ പ്രസാദ് ആണ് മാരക ലഹരി മരുന്നുമായി പോലീസിന്റെ പിടിയിൽ അകപ്പെട്ടത്. നോര്‍ത്തിലെ പരമാര റോഡില്‍ നിന്നും മാരക ലഹരിമരുന്നുകളുമായി പ്രസാദിനെ എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് പിടികൂടിയത്.
എക്‌സൈസ് സംഘം പോലും പ്രസാദില്‍ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ കണ്ട് ഞെട്ടി. ഇയാളില്‍ നിന്നും അധികൃതർ 2.5 ഗ്രാം ഹാഷിഷ് ഓയില്‍, 0.1 ഗ്രാം ബ്രൂപിനോര്‍ഫിന്‍, 15 ഗ്രാം കഞ്ചാവ് മാരാകായുധമായ വളയന്‍ കത്തി എന്നിവ കണ്ടെടുത്തു. നര്‍ക്കോട്ടിക്ക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് വകുപ്പ് പ്രകാരം താരത്തിനെതിരെ പോലീസ് കേസെടുത്തു. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പ്രസാദിനെതിരെ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഒരു കേസും നിലവിൽ ഉണ്ട്.
ആക്ഷന്‍ ഹീറോ ബിജു, ഇബ, കര്‍മാനി എന്നി സിനിമകളിളുടെ വില്ലൻ കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് ആയിരുന്നു താരം ഏറെ ശ്രദ്ധ നേടിയത്. സിഐ അന്‍വര്‍ സാദത്ത്, പ്രീവന്റീവ് ഓഫിസര്‍ രാംപ്രസാദ്, സിഇഒമാരായ റെനി ജെയിംസ് സിദ്ധാര്‍ഥ്, ദീപു, ഡ്രൈവര്‍ സുരേഷ് എന്നിവര്‍ ആണ് റെയ്ഡില്‍ പങ്കെടുത്തത്.