ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുഷ്പകവിമാനം എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.വാതില്‍ കണ്‍ വാതില്‍ ഇന്നാരോ നേരം ചാരാതേ ... ഞാന്‍ മിന്നീടും രാവില്‍ ഈ രാവില്‍ നിന്നോമല്‍ ചേലും കണ്ടേ നിന്നേ...എന്ന ഈ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.
ബി.കെ. ഹരിനാരായണന്‍ രചിച്ച് രാഹുല്‍ രാജ് ഈ ഞ മിട്ട് പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഹിഷാം അബ്ദുള്‍ വഹാബും ശ്രുതി ശിവദാസും പാടിയ ഒരു യുഗ്മഗാനമാണ് ഈ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരി ക്കുന്നത്.
ഡാര്‍ക്ക് മൂഡില്‍ ഒരു പ്രണയഗാനമാണ് ഈ ഗാനമാണിത്.നായക കഥാപാത്രത്തെ സിജു വില്‍സനും നായികയായ നമ്രതയുമാണ് ഈ ഗാനരംഗത്തിലെ അഭിനേതാക്കള്‍.മെയില്‍ നഴ്‌സും ഫീമെയില്‍ നഴ്‌സുമാണിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍. നിരന്തരമായ സൗഹൃദത്തിലൂടെ ഇരുവരും ഏറെ അടുത്തു. ഇത് പ്രണയമാറി മാറുന്നു.ഈ പ്രണയമാണ് ഈ ഗാനരംഗത്തിലൂടെ അവതരിപ്പിക്കുന്നത്.
ഇമ്പകരമായ ഗാനരംഗവും. മനോഹരമായ ദൃശ്യാ വല്‍ക്കരണവും കൊണ്ട് ഈ ഗാനം ഏറെ വൈറലാകുമെന്നതില്‍ സംശയമില്ല.നഗരജീവിതത്തിന്റെ പശ്ചാത്തലത്തിലൂvടെ സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും. അതിജീവനത്തിന്റേയും കഥ പറയുന്നതാണ് ഈ ചിത്രം.
റയോണറോസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ കു ടിയാന്‍മല കിവിസോ മൂവീസ്, നെരിയാ ഫിലിംസ് ഹസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ആക്ഷനും, നര്‍മ്മവുമെല്ലാം കൂടിച്ചേര്‍ന്ന ഒരു ക്ലീന്‍ എന്റെര്‍ടൈനറാണ് ഈ ചിത്രം.
ബാലു വര്‍ഗീസ്,ധിരജ് ഡെന്നി, സിദ്ദിഖ്, പത്മരാജ് രതീഷ്, സോഹന്‍ സീനുലാല്‍, മനോജ്.കെ.യു. ലെന, സൈജു അടിമാലി, ജയകൃഷ്ണന്‍,ഹരിത് വിശിഷ്ട്,(മിന്നല്‍ മുരളിഫെയിം ,) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ - സന്ധീപ്
സന്ധീപ് സദാനന്ദനും, ദീപു .എസ് .നായരുമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം -രാഹുല്‍ രാജ്
ഛായാഗ്രഹണം - രവി ചന്ദ്രന്‍,
എഡിറ്റിംഗ് - അഖിലേഷ് മോഹന്‍.
കലാസംവിധാനം -അജയ് മങ്ങാട്.
മേക്കപ്പ് - ജിത്തു പയ്യന്നൂര്‍.
കോസ്റ്റും - ഡിസൈന്‍ - അരുണ്‍ മനോഹര്‍
പ്രൊഡക്ഷന്‍ മാനേജര്‍ - നജീര്‍.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം ആരിഫാ പ്രൊഡക്ഷന്‍സ് പ്രദര്‍ശനത്തിനെത്തി
ക്കുന്നു.
വാഴൂര്‍ ജോസ്.