Latest News

പുറത്ത് വന്നത് വേള്‍ഡ് മാര്‍ക്കറ്റിനു വേണ്ടി സമര്‍പ്പിച്ച പ്രിവ്യൂ; പടത്തിന്റെ വര്‍ക്ക് പൂര്‍ത്തിയായിട്ടില്ല;  ആടു ജീവിതത്തിന്റെ ട്രെയിലര്‍ ചോര്‍ന്നതോടെ വിശദീകരണവുമായി ബെന്യാമന്‍; ഒഫിഷ്യല്‍  വീഡിയോ പുറത്തുവിട്ട് പൃഥ്വിരാജും; പൃഥിരാജിന്റെ മികച്ച പ്രകടനവുമായെത്തിയ വീഡിയോ കാണാം

Malayalilife
പുറത്ത് വന്നത് വേള്‍ഡ് മാര്‍ക്കറ്റിനു വേണ്ടി സമര്‍പ്പിച്ച പ്രിവ്യൂ; പടത്തിന്റെ വര്‍ക്ക് പൂര്‍ത്തിയായിട്ടില്ല;  ആടു ജീവിതത്തിന്റെ ട്രെയിലര്‍ ചോര്‍ന്നതോടെ വിശദീകരണവുമായി ബെന്യാമന്‍; ഒഫിഷ്യല്‍  വീഡിയോ പുറത്തുവിട്ട് പൃഥ്വിരാജും; പൃഥിരാജിന്റെ മികച്ച പ്രകടനവുമായെത്തിയ വീഡിയോ കാണാം

ലയാള സിനിമ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ ആടു ജീവിതം. ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവില്‍ ചിത്രം അതിന്റെ അവസാന പണിപ്പുരയിലാണ്. ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകുമെന്നാണ് വിവരം. അതിനിടയിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ എത്തിയത്. യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ട്രെയിലറിന് ആയിരങ്ങളാണ് കാഴ്ചക്കാര്‍. 

ട്രെയിലര്‍ പുറത്ത് വന്നതിന് പിന്നാലെ ഓഫീഷ്യല്‍ ട്രെയിലര്‍ തന്റെ പ്രൊഡക്ഷന്‍ കമ്പനി അക്കൗണ്ടിലൂടെ പൃഥ്വിരാജും പുറത്ത് വിട്ടു.ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകള്‍ക്ക് മാത്രമായി കട്ട് ചെയ്ത ആടുജീവിതം ട്രെയിലര്‍ ഓണ്‍ലൈനില്‍ എത്തിയിരുന്നു. അതിനാല്‍ ആടുജീവിതം, ദ ഗോട്ട് ലൈഫ് ( ചിത്രം പൂര്‍ത്തിയായിട്ടില്ല ജോലികള്‍ പുരോഗമിക്കുകയാണ്) ട്രെയിലര്‍ ലോകമെമ്പാടുമുള്ള ഫിലിം ഫെസ്റ്റ് വെല്ലുകള്‍ക്ക് മാത്രമായുള്ളതാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു - എന്ന വാക്കുകളോടെയാണ് പൃഥ്വി ട്രെയിലര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം ഇപ്പോള്‍ പുറത്തിറങ്ങിയ ട്രെയിലര്‍ ഔദ്യോഗികമായി പുറത്തിറക്കിയതല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ''യൂട്യൂബില്‍ വന്നിട്ടുള്ള ആടുജീവിതം ട്രെയിലര്‍ ഒഫീഷ്യല്‍ അല്ല എന്ന് സംവിധായകന്‍ ബ്ലസിക്ക് വേണ്ടി ഇവിടെ അറിയിക്കട്ടെ. അത് വേള്‍ഡ് മാര്‍ക്കറ്റിനു വേണ്ടി സമര്‍പ്പിച്ച ഒരു പ്രിവ്യൂ അമേരിക്കയിലുള്ള ഡെഡ്ലൈന്‍ എന്ന ഓണ്‍ലൈന്‍ മാഗസില്‍ വന്നതാണ്. പടത്തിന്റെ ധാരാളം വര്‍ക്ക് ഇനിയും പൂര്‍ത്തിയാവാനുണ്ട്. അത് തീരുന്ന സമയത്ത് ഔദ്യോഗിക ട്രെയിലര്‍ വരുമെന്ന് അറിയിക്കുന്നു.. അതുവരെ ദയവായി കാത്തിരിക്കുക.''-തിരക്കഥാകൃത്ത് ബെന്യാമിന്‍ പറഞ്ഞു

ഫോര്‍ പ്രിവ്യു എന്നു രേഖപ്പെടുത്തിയ പതിപ്പാണ് ചോര്‍ന്നത്. ഡെഡ്‌ലൈന്‍ എന്ന വിദേശമാദ്ധ്യമമാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെ ട്രെയിലറിന്റെ ഒറിജിനല്‍ പൃഥ്വിരാജ് തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.

മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് - ബ്ലെസി കൂട്ടുകെട്ടിന്റെ സ്വപ്ന പദ്ധതിയായ ആടുജീവിതം. ബെന്യാമിന്റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം മേയ് മാസം നടക്കുന്ന കാന്‍ ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ ആയി പ്രദര്‍ശനം നടത്തുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. 

പൂജ റിലീസായി ഒക്ടോബര്‍ 20നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണം ചെയ്യുന്നത്. പൃഥ്വിരാജിനൊപ്പം അമല പോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള താരങ്ങള്‍, ഓസ്‌കാകര്‍ ജേതാക്കളായ എ.ആര്‍. റഹ്മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനിംഗും നിര്‍വഹിക്കുന്നു, കെ.എസ്. സുനിലാന്‍ണ് ഛായാഗ്രഹണം.  പ്രശാന്ത് മാധവാണ് കലാസംവിധാനം. മേക്കപ്പ് രഞ്ജിത്ത് അമ്പാടി.

2018 ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലായിരുന്നു ആടുജീവിതം ചിത്രീകരണത്തിന്റെ തുടക്കം. അതേ വര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരണം നടന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ എന്നിവിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു


 

Aadujeevitham Trailer Blessy Prithviraj Sukumaran

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES