അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാട് സംവിധാനം നിര്‍വ്വഹിച്ച ആക്ഷന്‍ ക്യാമ്പസ് ചിത്രം 'പോയിന്റ് റേഞ്ച്' റിലീസിനൊരുങ്ങുന്നു. ഡിഎം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ആഗസ്ത് 18 മുതല്‍ തിയേറ്ററുകളിലെത്തും. ഡി എം പ്രൊഡക്ഷന്‍ ഹൗസും, ഗുഡ് ഫെല്ലാസ് ഇന്‍ ഫിലിസും ചേര്‍ന്നാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.
ചിത്രത്തില്‍ 'ആദി' എന്ന കഥാപാത്രത്തെയാണ് അപ്പാനി ശരത് അവതരിപ്പിക്കുന്നത്. റിയാസ്ഖാന്‍, ഹരീഷ് പേരടി, ചാര്‍മിള, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ഷഫീക് റഹിമാന്‍, ജോയി ജോണ്‍ ആന്റണി,ആരോള്‍ ഡി ഷങ്കര്‍, രാജേഷ് ശര്‍മ,അരിസ്റ്റോ സുരേഷ്, ബിജു കരിയില്‍ (ഗാവന്‍ റോയ്), പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്, സുമി സെന്‍, ഫെസ്സി പ്രജീഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കോഴിക്കോട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായി ചിത്രീകിച്ച ചിത്രം ക്യാമ്പസ് രാഷ്രീയം, പക, പ്രണയം എന്നീ വികാരങ്ങളിലൂടെയാണ് കടന്നുപോവുന്നത്. മിഥുന്‍ സുബ്രന്റെതാണ് കഥക്ക് ബോണി അസ്സനാറാണ് തിരക്കഥ തയ്യാറാക്കിയത്.