Latest News

നീ വേറെ ഞാന്‍ വേറെ രണ്‍ബിറും രശ്മികയും ഒന്നിക്കുന്നഅനിമലിലെ പുതിയ ഗാനം പുറത്തിറങ്ങി 

Malayalilife
 നീ വേറെ ഞാന്‍ വേറെ രണ്‍ബിറും രശ്മികയും ഒന്നിക്കുന്നഅനിമലിലെ പുതിയ ഗാനം പുറത്തിറങ്ങി 

ണ്ബീര്‍ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമായ അനിമലിലെ രണ്ടാമത്തെ  വീഡിയോ ഗാനം പുറത്തിറങ്ങി. 'നീ വേറെ ഞാന്‍ വേറെ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് തെന്നിന്ത്യന്‍ സിനിമയില്‍ ഒരുപിടി മികച്ച ഗാനങ്ങള്‍ ആലപിച്ച കാര്‍ത്തിക് ആണ്. പ്രീതമിന്റെ സ്വന്തം മ്യൂസിക് സ്റ്റുഡിയോ ആയ 'ജാം 8' ആണ് ഈ ഗാനം  കമ്പോസ് ചെയ്തിരിക്കുന്നത്. 

വിവാഹ ശേഷം ഗീതാഞ്ജലിയുടേയും( രശ്മിക മന്ദാന) രണ്ബീറിന്റെയും  ജീവിതത്തില്‍ സംഭവിക്കുന്ന സങ്കീര്‍ണ്ണതകളാണ് ഗാനത്തില്‍  ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് മലയാളം   പതിപ്പിലെ വരികള്‍ എഴുതിയിരിക്കുന്നത്. സത് രംഗാ എന്ന് തുടങ്ങുന്നതാണ് ഹിന്ദി പതിപ്പിലെ വരികള്‍. ശ്രേയസ് പുരാണിക് ആണ്  ഈ ഗാനത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് അനിമലിന്റെ  സംവിധായകന്‍.ക്രൂരനായ വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍,തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിത് റോയ് ചായാഗ്രഹകണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാല്‍ മിശ്ര,മനാന്‍ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്,ജാനി,അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍,രാമേശ്വര്‍,ഗൌരീന്ദര്‍ സീഗള്‍  എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് അനിമലില്‍ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് 'അനിമല്‍' നിര്‍മ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി 2023 ഡിസംബര്‍ 1ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. വാര്‍ത്ത പ്രചാരണം : ടെന്‍ ഡിഗ്രി നോര്‍ത്ത്. 

ANIMAL Malayalam Nee Vere Njan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES