നടന്‍ ടിനി ടോമിനെ ആരും മുഖ്യതിഥിയായി ക്ഷണിക്കരുത്; ഈ മനുഷ്യന്‍ കാരണം എന്തുമാത്രം അലച്ചിലും പണച്ചിലവുമുണ്ടാകും; കുറിപ്പ് വൈറൽ

Malayalilife
 നടന്‍ ടിനി ടോമിനെ ആരും മുഖ്യതിഥിയായി ക്ഷണിക്കരുത്; ഈ മനുഷ്യന്‍ കാരണം എന്തുമാത്രം അലച്ചിലും പണച്ചിലവുമുണ്ടാകും; കുറിപ്പ് വൈറൽ

ലയാള സിനിമ  പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ്  ടിനിടോം. മിമിക്രി വേദികളിലൂടെയാണ് താരം മലയാള സിനിമയിലേക്ക് ചേക്കേറിയത്. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടി മലയാള സിനിമയിൽ നിന്ന്  എത്തിയിരുന്നത്.  മമ്മൂട്ടിയുടെ ഡ്യൂപ്പ് വേഷങ്ങള്‍ ചെയ്താണ് ടിനി കൂടുതലും പ്രേക്ഷക ശ്രദ്ധ നേടിയെടുത്തതും. ഇതോടെ ജനഹൃദയത്തിൽ ഒരു ഇടം നേടാനും താരത്തിന് സാധിച്ചു. എന്നാൽ ഇപ്പോൾ ടിനിടോമിനെക്കുറിച്ച് ജോളി എന്നൊരാള്‍ എഴുതിയ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.  പ്രശസ്ത നടന്‍ ടിനി ടോമിനെ ആരും മുഖ്യതിഥിയായി ക്ഷണിക്കരുത് എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത് തന്നെ.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

പ്രശസ്ത നടന്‍ ടിനിടോമിനെ മുഖ്യാതിഥിയായി ക്ഷണിക്കരുത്! കാക്കനാടിലുള്ള ഭാവന്‍സ് ആദര്‍ശ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന എന്റെ മൂന്നാമത്തെ മകള്‍ രേഷ്മക്കു നടന്‍ ടിനിടോം ബെസ്റ്റ് സ്റ്റുഡന്റ് സമ്മാനം കൊടുക്കുന്നതാണ് ഫോട്ടോ! അന്നവള്‍ക്കു അദ്ദേഹം പറഞ്ഞു കൊടുത്ത ഏറ്റവും വലിയ ഉപദേശം നന്നായി പഠിക്കണം എന്നായിരുന്നത്രെ. ഉപദേശം അക്ഷരം പ്രതി അനുസരിച്ച എന്റെ മോള് ഇപ്പോള്‍ അയര്‍ലണ്ടിലെ ഡബ്ലിനില്‍ എംഫില്‍ ചെയ്യുകയാണ്! ഈ മനുഷ്യന്‍ കാരണം എന്തുമാത്രം അലച്ചിലും പണച്ചിലവുമുണ്ടെന്നറിയാമോ?

എന്റെ പടങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ടന്നത് വാസ്തവം തന്നെ , പക്ഷെ ടിനിടോമിനെ മുഖ്യാതിഥിയായി പ്രത്യേകിച്ച് സ്‌കൂളുകളില്‍ ക്ഷണിക്കരുത് അദ്ദേഹം വരും, ചിരിക്കും, ചിരിപ്പിക്കും, ചിന്തിപ്പിക്കും, ഉപദേശിക്കും. പിന്നെ പിള്ളാര് പഠിക്കും. മാതാപിതാക്കളായ നമ്മുക്ക് പണീം കിട്ടും. തീര്‍ച്ച.വളരെ രസകരമായ രീതിയിലുള്ള  പോസ്റ്റ് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. നടന്‍ ടിനിടോം ഉള്‍പ്പെടെ നിരവധി ആളുകളാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

A note about actor Tini Tom viral in social media

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES