‘രണ്ടാം വിവാഹവാര്‍ഷികം.. പ്രത്യേകിച്ചൊന്നുമില്ല.. എന്നാലും നമ്മള്‍ ഈയൊരു മാസം മുഴുവന്‍ ഒന്നിച്ചല്ലേ; ഭാര്യയെ ഞെട്ടിച്ച നീരജ് മാധവ്

Malayalilife
‘രണ്ടാം വിവാഹവാര്‍ഷികം.. പ്രത്യേകിച്ചൊന്നുമില്ല.. എന്നാലും നമ്മള്‍ ഈയൊരു മാസം മുഴുവന്‍ ഒന്നിച്ചല്ലേ; ഭാര്യയെ ഞെട്ടിച്ച നീരജ് മാധവ്

നായകനായും  സഹനടനായും മലയാളത്തില്‍ തിളങ്ങി നിൽക്കുന്ന  താരമാണ് നീരജ് മാധവ്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ താരം പീന്നീട് നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിരുന്നു. പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ലവകുശ എന്നീ ചിത്രങ്ങളിലൂടെയാണ് നായകനായി  നീരജ് തിളങ്ങിയത്. ലോക്ക് ഡൗണിലെ തങ്ങളുടെ വിവാഹ വാർഷികം ആഘോഷമാക്കുകയാണ് നടൻ നീരജ് മാധവ് .അതോടൊപ്പം രസകരമായ ഒരു വീഡിയോ ആരാധകർക്കായി പങ്കുവയ്ക്കുന്നുമുണ്ട് താരം .

ഏപ്രിൽ 2 നാണ് നീരജ് ദീപ്‌തിയും വിവാഹിതരായത്. കല്യാണം കഴിഞ്ഞുള്ള ആദ്യമാസം താൻ ദീപ്തിക്ക് നൽകിയ ഒരു സർപ്രൈസ്‌ നിമിഷങ്ങളാണ് ആരാധകരുമായി നീരജ് പങ്കുവയ്ക്കുന്നത്. ‘ദ് ഫാമിലി മാന്‍ എന്ന വെബ് സീരീസ് ചിത്രീകരണത്തിനു വേണ്ടി പോയസമയം ദീപ്തി അതീവ ദുഖിതയായിരുന്നു വിവാഹം .കഴിഞ്ഞ് ആദ്യമായിട്ടായിരുന്നു അത്രയും ദിവസം ഞങ്ങൾ  മാറി നില്‍ക്കുന്നത്. അതേ സമയം  ഒരു മാസം കഴിഞ്ഞ് കാണാമെന്ന് കള്ളം പറഞ്ഞാണ് ഞാൻ  അന്ന് അവിടെ നിന്നും പോയത്.പക്ഷേ അത് അവൾക്ക് ശെരിക്കും ഒരു സർപ്രൈസ് നൽകാനായി ഞാന്‍ ശരിക്കും അപ്പോള്‍ കൊച്ചിയിലേക്ക് ഫ്ലൈറ്റ് കയറിയിരുന്നു. അതിന് ശേഷം അവൾക്ക് സർപ്രൈസ്‌ നൽകുകയും ചെയ്തു. 

എന്നാൽ ഇത്തവണത്തെ രണ്ടാം വിവാഹ വാർഷിക ദിനത്തിൽ അനുജന്‍ നവനീതും സുഹൃത്തും സമ്മാനമായി നല്‍കിയ പൂക്കളും കൈയില്‍ പിടിച്ച് ദീപ്തിയെ ചേർത്ത് നിർത്തി  കവിളില്‍ ചുംബിക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.തരാം ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധനാകർക്കായി ആ ചിത്രം പങ്കുവയ്ച്ചിരിക്കുന്നത്. ‘രണ്ടാം വിവാഹവാര്‍ഷികം.. പ്രത്യേകിച്ചൊന്നുമില്ല.. എന്നാലും നമ്മള്‍ ഈയൊരു മാസം മുഴുവന്‍ ഒന്നിച്ചല്ലേ ...എന്നൊക്കെയാണ് നീരജ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.  ദൃശ്യം എന്ന സുപ്പർ ഹിറ്റ് ചിത്രത്തിൽ മോഹൻലാലിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ നീരജ് അവതരിപ്പിച്ചിരുന്നു. മെമ്മറീസ്, ഒരു ഇന്ത്യൻ പ്രണയകഥ, 1983, അപ്പോത്തിക്കരി, സപ്തമശ്രീ തസ്ക്കരാ, ഒരു വടക്കൻ സെൽഫി തുടങ്ങിയവയാണ് നീരജ് അഭിനയിച്ച മറ്റ് ചിത്രങ്ങൾ. കെഎ, എന്നിലെ വില്ലന്‍, പാതിരാ കുര്‍ബാന തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റെതായി  ഇനി പുറത്തിറങ്ങാനുള്ളത്.

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES