Latest News

ദൈവത്തിന്റെ അനുഗ്രഹത്താല്‍ എനിക്ക് യാതൊരു പ്രശ്‌നങ്ങളുമില്ല;എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല; താന്‍ ജീവനോടെ ഉണ്ടെന്ന് നടി നീന കുല്‍ക്കര്‍ണി; പ്രതികരണം നടിയുടെ വ്യാജ മരണവാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ 

Malayalilife
 ദൈവത്തിന്റെ അനുഗ്രഹത്താല്‍ എനിക്ക് യാതൊരു പ്രശ്‌നങ്ങളുമില്ല;എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല; താന്‍ ജീവനോടെ ഉണ്ടെന്ന് നടി നീന കുല്‍ക്കര്‍ണി; പ്രതികരണം നടിയുടെ വ്യാജ മരണവാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ 

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ മരണ വാര്‍ത്തയില്‍ പ്രതികരിച്ച് ബോളിവുഡ് നടി നീന കുല്‍കര്‍ണി. തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും നീന കുല്‍കര്‍ണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു..

തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും നീന കുല്‍കര്‍ണി  കുറിച്ചു. ഞാന്‍ സുഖമായി ഇരിക്കുന്നു. ജോലിയുമായി സംബന്ധപ്പെട്ട തിരക്കുകള്‍ മൂലമാണ് ഈ വാര്‍ത്ത അറിഞ്ഞ ഉടനെ പ്രതികരിക്കാതിരുന്നത്.

ദൈവത്തിന്റെ അനുഗ്രഹത്താല്‍ എനിക്ക് ഇതുവരെ യാതൊരു പ്രശ്‌നങ്ങളുമില്ല. എനിക്ക് ഒന്നും സംഭവിച്ചിട്ടുമില്ല. ദയവായി ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക. ഇത്തരം വാര്‍ത്തകളെ ആരും പ്രോത്സാഹിപ്പിക്കരുത് എന്നും നീന കുല്‍കര്‍ണി കുറിച്ചു.

കഴിഞ്ഞ ദിവസമായരുന്നു നടി മരണപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. പിന്നാലെ ആരാധകര്‍ അനുശോചനവുമൈയും രംഗത്തെത്തിയിരുന്നു. ഹിന്ദി, മറാഠി സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നീന കുല്‍ക്കര്‍ണി. ശ്രദ്ധേയമായ ഒട്ടനവധി വേഷങ്ങള്‍ അവിസിമരണീയമാക്കാന്‍ താരത്തിനായിട്ടുണ്ട്.

Neena Kulkarni addresses death rumours

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക