Latest News

സുരാജ് വെഞ്ഞാറമൂടിന്റെ വേറിട്ട കഥാപാത്രം; എക്സ്ട്രാ ഡീസെന്റിന്റെ പ്രൊമോ സോങ് എത്തി; 'നരഭോജി' യൂട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ 

Malayalilife
 സുരാജ് വെഞ്ഞാറമൂടിന്റെ വേറിട്ട കഥാപാത്രം; എക്സ്ട്രാ ഡീസെന്റിന്റെ പ്രൊമോ സോങ് എത്തി; 'നരഭോജി' യൂട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ 

വേറിട്ട കഥാപാത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ തയ്യാറെടുക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ഡാര്‍ക്ക് ഹ്യൂമര്‍ ജോണറിലൊരുങ്ങിയ ഇ ഡിയുടെ (എക്സ്ട്രാ ഡീസെന്റ്) എന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചിത്രത്തിന്റെ പ്രൊമോ സോങ് റിലീസായിരിക്കുകയാണ്. 

'നരഭോജി' എന്ന ഗാനമാണ് പുറത്ത് വിട്ടത്. അങ്കിത് മേനോന്റെ സംഗീത സംവിധാനത്തില്‍ വൈക്കം വിജയലക്ഷ്മി, തിരുമാലി, അങ്കിത് മേനോന്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഗാനം യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി. വിനായക് ശശി കുമാറും തിരുമാലിയും ചേര്‍ന്നാണ് ചിത്രത്തിന് വരികള്‍ എഴുതിയത്. അതേസമയം അടുത്തിടെ റിലീസായ ചിത്രത്തിന്റെ ട്രെയിലറില്‍ പുറത്ത് വന്നിരുന്നു. ഇതുവരെ കാണാത്ത ലുക്കിലുള്ള സുരാജ് വെഞ്ഞാറമ്മൂടിനെയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കിയ സൂചന. 

ഇരുപത്തിയൊന്ന് വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തില്‍ നിര്‍മ്മാണ രംഗത്തേക്ക് ആദ്യമായി സുരാജ് വെഞ്ഞാറമ്മൂട് ചുവട് വയ്ക്കുന്ന ചിത്രം കൂടിയാണ് ഇ ഡി. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇ.ഡി(എക്സ്ട്രാ ഡീസന്റ്) ഈ മാസം 20-ന് തിയേറ്ററുകളിലേക്കെത്തും. സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഗ്രേസ് ആന്റണി, ശ്യാം മോഹന്‍, വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ദില്‍ന പ്രശാന്ത് അലക്‌സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹന്‍ എന്നിവരുടെ ഫണ്‍ കോമ്പോയും നന്നായി വര്‍ക്ക് ഔട്ട് ആകുന്നുണ്ടെന്നാണ് ട്രെയിലറില്‍ നിന്നും മനസ്സിലാക്കേണ്ടത്. ഷാരോണ്‍ ശ്രീനിവാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റര്‍ ശ്രീജിത്ത് സാരംഗ് ആണ്

Narabhoji Extra Decent Promo Song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES