സ്വര്‍ണനിറത്തിലുളള സാരിയില്‍ അണിഞ്ഞൊരുങ്ങി ശോഭിത; ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ഒരുക്കിയ വിവാഹ വേദിയില്‍ വിവാഹിതരായി നാഗചൈതന്യയും ശോഭിതയും; ഞങ്ങളുടെ ജീവിതത്തില്‍  നീ  സന്തോഷം കൊണ്ടുവന്നുവെന്ന കുറിപ്പുമായി നാഗാര്‍ജുന

Malayalilife
സ്വര്‍ണനിറത്തിലുളള സാരിയില്‍ അണിഞ്ഞൊരുങ്ങി ശോഭിത; ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ഒരുക്കിയ വിവാഹ വേദിയില്‍ വിവാഹിതരായി നാഗചൈതന്യയും ശോഭിതയും;  ഞങ്ങളുടെ ജീവിതത്തില്‍  നീ  സന്തോഷം കൊണ്ടുവന്നുവെന്ന കുറിപ്പുമായി  നാഗാര്‍ജുന

തെന്നിന്ത്യന്‍ സിനിമാ ലോകവും ആരാധകരും കാത്തിരുന്ന ആ വിവാഹം നടന്ന് കഴിഞ്ഞു. താരങ്ങളായ നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരായി. നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാര്‍ജുന അക്കിനേനിയാണ് വിവാഹ ചിത്രങ്ങള്‍ എക്‌സ് അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. വൈകാരികമായ കുറിപ്പിനൊപ്പമായിരുന്നു വിവാഹ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. 

ശോഭിതയും ചൈതന്യയും ഒരുമിച്ച് ഈ മനോഹരമായ അദ്ധ്യായം ആരംഭിക്കുന്നത് കാണുന്നത് എനിക്ക് സവിശേഷവും വൈകാരികവുമായ നിമിഷമാണ്. എന്റെ പ്രിയപ്പെട്ട ചായിയ്ക്ക് അഭിനന്ദനങ്ങള്‍, ഒപ്പം പ്രിയപ്പെട്ട ശോഭിതയ്ക്ക് ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം. നീ ഇതിനകം ഞങ്ങളുടെ ജീവിതത്തില്‍ വളരെയധികം സന്തോഷം കൊണ്ടുവന്നു. എഎന്‍ആര്‍ (അക്കിനേനി നാഗേശ്വര റാവു) ഗാരുവിന്റെ ശതാബ്ദി വര്‍ഷത്തോടനുബന്ധിച്ച് സ്ഥാപിച്ച പ്രതിമയുടെ അനുഗ്രഹാശിസ്സുകള്‍ക്ക് കീഴില്‍ വികസിക്കുന്ന ഈ ആഘോഷത്തിന് കൂടുതല്‍ ആഴത്തിലുള്ള അര്‍ത്ഥമുണ്ട്. ഈ യാത്രയുടെ ഓരോ ചുവടിലും അദ്ദേഹത്തിന്റെ സ്നേഹവും മാര്‍ഗദര്‍ശനവും നിങ്ങളോടൊപ്പമുണ്ടാവുമെന്ന് വിശ്വസിക്കുന്നു. ഇന്ന് ഞങ്ങളുടെ മേല്‍ വര്‍ഷിച്ച എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ നന്ദിയുള്ളവനാണ്' നാഗാര്‍ജുന പറഞ്ഞു.

ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രി 8.15-നായിരുന്നു ഇരുവരുടെയും വിവാഹം. സ്വര്‍ണനിറത്തിലുള്ള പട്ടുസാരിയില്‍ രാജകീയ പ്രൗഡിയോടെയുള്ള ശോഭിതയുടെയും പരമ്പരാഗത തെലുഗു വരന്റെ വേഷത്തിലുള്ള നാഗചൈതന്യയുടെയും ചിത്രങ്ങളാണ് പുറത്തുവന്നത്..

അതിമനോഹരമായാണ് വിവാഹവേദിയായ അന്നപൂര്‍ണ സ്റ്റുഡിയോ അലങ്കരിച്ചത്. ഏകദ്ദേശം 400 ക്ഷണിക്കപ്പെട്ട അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തു.ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍,അല്ലു അര്‍ജുന്‍,ഉപാസന കൊനിഡേല, മഹേഷ് ബാബു തുടങ്ങിയവര്‍ വിവാഹത്തിനെത്തിയെന്നാണ് വിവരം.

Naga Chaitanya And Sobhita Dhulipala Get Married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES