Latest News

വൃഷഭയില്‍ തെലുങ്ക് യുവനടന്‍ റോഷന്‍ മേകയും; നടനെത്തുക മോഹന്‍ലാലിന്റെ മകനായി എന്ന് സൂചന; ചിത്രത്തില്‍ അണിനിരക്കുക വമ്പന്‍ താരനിര

Malayalilife
 വൃഷഭയില്‍ തെലുങ്ക് യുവനടന്‍ റോഷന്‍ മേകയും; നടനെത്തുക മോഹന്‍ലാലിന്റെ മകനായി എന്ന് സൂചന; ചിത്രത്തില്‍ അണിനിരക്കുക വമ്പന്‍ താരനിര

മോഹന്‍ലാല്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ഓരോ അപ്‌ഡേറ്റും വളരെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം വൈകാതെ തുടങ്ങുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്

വൃഷഭയില്‍ തെലുങ്ക് യുവനടന്‍ റോഷന്‍ മേകയും എത്തുമെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മോഹന്‍ലാല്‍ അച്ഛനായി എത്തുന്ന ചിത്രത്തില്‍ മകന്റെ വേഷമാണ് റോഷന്‍ അവതരിപ്പിക്കുന്നത്.ഈ വേഷത്തിലേക്ക് വിജയ് ദേവരകൊണ്ട എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നതാണ്. ബാലതാരമായി വെളളിത്തിരയില്‍ എത്തിയ റോഷന്‍ പ്രശസ്ത തെലുങ്ക് താരങ്ങളായ ശ്രീകാന്തിന്റെയും ഓഹയുടെയും മകനാണ്. 

മോഹന്‍ലാല്‍ ചിത്രം വില്ലനില്‍ ശ്രീകാന്ത് സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. കരണ്‍ജോഹര്‍ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ഷനായ കപൂറും വൃക്ഷഭയില്‍ നായികയാണ്. പ്രശസ്ത ബോളിവുഡ് നടന്‍ സഞ്ജയ് കപൂറിന്റെ മകളായ ഷനായ സഹസംവിധായിക കൂടിയാണ്.class='adjust-ബ്രിട്ടീഷ് നടിയും ബോളിവുഡ് ഗായികയുമായ സഹ്റ എസ്. ഖാന്‍ ആണ് മെറ്റൊരു നായിക

റോഷന്റെ നായികയായാണ് ഷനായ എത്തുന്നത്. സിമ്രാന്‍, ശ്രീകാന്ത്, ഗരുഡ റാം എന്നിവരാണ് മറ്റു താരങ്ങള്‍. ദേവിശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം.ഏക്താ കപൂറിന്റെ ഉടമസ്ഥതയിലെ ബാലാജി ടെലിഫിലിംസിനോടൊപ്പം എ.വി.എസ് സ്റ്റുഡിയോയും കണക്ട് മീഡിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന് 200 കോടി ആണ് ബഡ്ജറ്റ്. ഈ മാസം അവസാനം ലണ്ടനില്‍ ചിത്രീകരണം ആരംഭിക്കും. എല്ലാതരം പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും വൃഷഭ'.
 

vrishabha Roshan Meka

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES