Latest News

ദിലീപ്-റാഫി കൂട്ടുകെട്ടിലൊരുങ്ങുന്ന 'വോയ്സ് ഓഫ് സത്യനാഥന്‍;  ജോജു ജോര്‍ജ്, അനുപം ഖേര്‍, അലന്‍സിയര്‍, ജഗപതി ബാബു, ജോണി ആന്റണിയും അടക്കമുള്ള താരങ്ങള്‍ അണിനിരക്കുന്ന മോഷന്‍ പോസ്റ്റര്‍ റിലീസായി

Malayalilife
 ദിലീപ്-റാഫി കൂട്ടുകെട്ടിലൊരുങ്ങുന്ന 'വോയ്സ് ഓഫ് സത്യനാഥന്‍;  ജോജു ജോര്‍ജ്, അനുപം ഖേര്‍, അലന്‍സിയര്‍, ജഗപതി ബാബു, ജോണി ആന്റണിയും അടക്കമുള്ള താരങ്ങള്‍ അണിനിരക്കുന്ന മോഷന്‍ പോസ്റ്റര്‍ റിലീസായി

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ജനപ്രിയനായകന്‍ ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥന്‍ തിയേറ്ററുകളിലേക്കുള്ള വരവറിയിച്ചു മോഷന്‍ പോസ്റ്റര്‍ റിലീസായി. ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്.

വന്‍ താര നിരയാണ് ചിത്രത്തില്‍. ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫെയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, അനുശ്രീ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാകുമെന്നുറപ്പ് നല്‍കുന്നു.

ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. സഹനിര്‍മ്മാണം :റോഷിത് ലാല്‍, പ്രിജിന്‍ ജെ.പി, എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍ : മഞ്ജു ബാദുഷ, നീതു ഷിനോയ്,ജിതിന്‍ സ്റ്റാനിലസ്, സ്വരൂപ് ഫിലിപ്പ് എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം- ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ്- റോണക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍- മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍- ഷിജോ ഡൊമനിക് & റോബിന്‍ അഗസ്റ്റിന്‍,സ്റ്റില്‍സ്- ഷാലു പേയാട്, ഡിസൈന്‍- ടെന്‍ പോയിന്റ്. ചിത്രം മേയ് മാസത്തില്‍ തിയേറ്ററുകളിലേക്കെത്തും. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

 

voice of sathyanathan motion poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES