വിഷ്ണു വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ഗാട്ട കുസ്തി'. ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരമായ ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്. ചെല്ല അയ്യാവുവിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോഴിതാ 'ഗാട്ട കുസ്തി'യുടെ ഒടിടി പാര്‍ടണറെ പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍.
തെലുങ്കില്‍ 'മട്ടി കുസ്തി' എന്ന പേരിലും എത്തുന്ന 'ഗാട്ട കുസ്തി' തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിലാണ് എത്തുന്നത്. ഒരു സ്‌പോര്‍ട്‌സ് ഡ്രാമയായ ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. . റിച്ചാര്‍ഡ് എം നാഥന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഡിസംബര്‍ രണ്ടിനാണ് തിയറ്ററുകളിലെത്തുക എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
വിഷ്ണു വിശാല്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'എഫ്ഐആര്‍' ആയിരുന്നു. മനു ആനന്ദ് ആണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. മലയാളി താരം മഞ്ജിമ മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിവി സ്റ്റുഡിയോസിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'കുമാരി'. നിര്‍മല്‍ സഹദേവാണ് ചിത്രം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നിര്‍മല്‍ സഹദേവിനൊപ്പം ഫസല്‍ ഹമീദും തിരക്കഥാരചനയില്‍ ഒപ്പമുണ്ടായിരിക്കുന്നു. വളരെ മികച്ച പ്രതികരമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.