നടി ലക്ഷ്മി മേനോനുമായുള്ള വിവാഹവാര്‍ത്തയുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ പ്രതികരണവുമായി തമിഴ് താരം വിശാല്‍ രംഗത്തെത്തി. താനും ലക്ഷ്മി മേനോനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു വിധത്തിലുള്ള സത്യവും ഇല്ലെന്നും ഒരു പെണ്‍കുട്ടിയുടെ പേര് ഉള്‍പ്പെട്ടതുകൊണ്ടും അവരൊരു സിനിമാനടിയായതിനാലും ആണ് താന്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയത് എന്നും വിശാല്‍ പ്രതികരിച്ചു.
പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്നും ഒരു പെണ്‍കുട്ടിയുടെ പേര് ഉള്‍പ്പെട്ടതുകൊണ്ടും അവരൊരു സിനിമാ നടിയായതിനാലുമാണ് വിഷയത്തില്‍ പ്രതികരിക്കുന്നതെന്നും വിശാല്‍ വ്യക്തമാക്കി.
'സാധാരണ ഞാന്‍ ഇത്തരം വ്യാജ വാര്‍ത്തകളിലോ ഗോസിപ്പുകളിലോ പ്രതികരിക്കാറില്ല. അതിന്റെ ആവശ്യമില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ലക്ഷ്മി മേനോനെ ഞാന്‍ വിവാഹം കഴിക്കുന്ന എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ല
ഒരു പെണ്‍കുട്ടിയും പേര് ഇതില്‍ ഉള്‍പ്പെട്ടതുകൊണ്ടും അവരൊരു സിനിമാ നടി ആയതിനാലുമാണ് വിഷയത്തില്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത്. നിങ്ങളൊരു പെണ്‍കുട്ടിയുടെ സ്വകാര്യ ജീവിതത്തിലാണ് കടന്നു കയറിയത്. ഭാവിയില്‍ ഞാന്‍ ഏത് വര്‍ഷം, ഏത് സമയം, ആരെ വിവാഹം ചെയ്യുമെന്ന് കണ്ടുപിടിക്കാന്‍ ഇതൊരു ബര്‍മുഡ ട്രയാങ്കിള്‍ ഒന്നുമല്ല.''
''സമയമാകുമ്പോള്‍ വിവാഹക്കാര്യം ഞാന്‍ തന്നെ ഔദ്യോഗികമായി അറിയിക്കും'' എന്നാണ് വിശാല്‍ പറയുന്നത്. മലയാള സിനിമകളില്‍ ബാലതാരമായി എത്തി പിന്നീട് തമിഴില്‍ നായികയായി മാറിയ താരമാണ് ലക്ഷ്മി മേനോന്. കുംകി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്.
സുന്ദരപാണ്ഡ്യന്‍, മിരുതന്, വേതാളം എന്നിവയാണ് പ്രധാന സിനിമകള്‍. മലയാളത്തില്‍ ദിലീപിനൊപ്പം അവതാരം എന്ന സിനിമയിലും നായികയായി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. അജിത്തിന്റെ വേതാളം സിനിമയ്ക്ക് ശേഷം താരം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.