അടുത്ത കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദി; ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവന്‍; ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്; വാരനാട് ക്ഷേത്രത്തില്‍ ഗാനമേളക്കിടെ ഓടിരക്ഷപ്പെട്ടതല്ലെന്ന് കുറിച്ച് വിനീത്

Malayalilife
 അടുത്ത കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദി; ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവന്‍; ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്; വാരനാട് ക്ഷേത്രത്തില്‍ ഗാനമേളക്കിടെ ഓടിരക്ഷപ്പെട്ടതല്ലെന്ന് കുറിച്ച് വിനീത്

വാരനാട് ക്ഷേത്രത്തിലെ ഗാനമേള കഴിഞ്ഞ് വിനീത് ശ്രീനിവാസന്‍ ഓടിപോകുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
തുടര്‍ന്ന് നിരവധി വാര്‍ത്തകളും പിന്നാലെയെത്തി. ഇതോടെ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ ത്‌ന്നെ രംഗത്തെത്തി. 

എന്താണ് ഗാനമേളക്കിടെ സംഭവിച്ചതെന്ന് താരം തന്നെ തന്റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചു

അടുത്ത കാലത്ത് താന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച് പാടിയ ഒരു വേദിയായിരുന്നു അതെന്നും ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അല്‍പദൂരം ഓടേണ്ടിവന്നുയെന്നുമാണ് അദ്ദേഹം കുറിച്ചത്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാല്‍, ഇനിയും വരുമെന്നും വിനീത് പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ രൂപം

വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാര്‍ത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തില്‍,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അല്‍പദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവന്‍.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്. സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വര്‍ഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാല്‍, ഇനിയും വരും!


 

vineeth sreenivasans post about cherthala varanad

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES