Latest News

രശ്മിക മന്ദാനയുടെ ബ്രേക്കപ്പിനെ കുറിച്ച് ചോദിച്ച് മാധ്യമപ്രവര്‍ത്തകന്‍; മറുപടി നല്‍കിയത് വിജയ് ദേവരകൊണ്ട; മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിച്ച് വിജയ് നല്‍കിയ മറുപടി ഇതാണ്..!

Malayalilife
രശ്മിക മന്ദാനയുടെ ബ്രേക്കപ്പിനെ കുറിച്ച് ചോദിച്ച് മാധ്യമപ്രവര്‍ത്തകന്‍; മറുപടി നല്‍കിയത് വിജയ് ദേവരകൊണ്ട; മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിച്ച് വിജയ് നല്‍കിയ മറുപടി ഇതാണ്..!

ഗീതാഗോവിന്ദം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട ജോഡികളായ് മാറിയവരാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഗീതാഗോവിന്ദത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഇരുവരും എത്തിയ പരിപാടിയില്‍ നടിയുടെ ബ്രേക്കപ്പിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ്  വിജയ് ദേവരകൊണ്ട.

രശ്മികയോടുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് വളരെ രൂക്ഷമായ ഭാഷയിലാണ് വിജയ് പ്രതികരിച്ചത്. എനിക്ക് നിങ്ങളുടെ ചോദ്യം എന്താണെന്ന് പോലും മനസ്സിലാകുന്നില്ലെന്നും. അതിന്റെ ആവശ്യമില്ല. ഇപ്പോള്‍ ചോദിക്കേണ്ട ആവശ്യമെന്താണെന്നുമാണ് വിജയ് പ്രതികരിച്ചത്.

വിജയ് പ്രതികരിച്ചതിനു ശേഷമായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് രശ്മിക മറുപടി നല്‍കിയത്. എനിക്ക് മനസ്സിലാക്കാന്‍ പറ്റാത്തയത്ര വലിയ ചോദ്യമാണ് ഇതെന്നായിരുന്നു നടിയുടെ മറുപടി . കഴിഞ്ഞ വര്‍ഷമാണ് രശ്മികയും നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹം മുടങ്ങിയത്. അന്ന് നടിയ്ക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. അതിന് പിന്നാലെ രക്ഷിത് ആരാധകരെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

വിജയ് ദേവരകൊണ്ട ചിത്രമായ ഗീതാഗോവിന്ദം എന്ന ചിത്രമാണ് രശ്മികയുടെ കരിയറില്‍ ബിഗ് ബ്രേക്ക് നല്‍കിയത്.  ചിത്രം തെന്നിന്ത്യയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.
 

vijay deverakonda slams reporter for asking rashmika mandanna breakup

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES