തെലുങ്ക് സിനിമയിലെ സൂപ്പര്‍താരവും രാഷ്ട്രീയ നേതാവുമായ നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് മലയാളനടനും നിര്‍മാതാവുമായ വിജയ് ബാബു. ലവ് ഇമോജിക്കൊപ്പം 'ബാലയ്യ' എന്നു കുറിച്ചാണ് വിജയ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ചിത്രം ഇതിനകം വൈറല്‍ ആണ്.
തെലുങ്ക് സിനിമയിലെ ഇതിഹാസവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ടി.ആറിന്റെ മകന്‍ കൂടിയായ ബാലകൃഷ്ണ തെലുങ്കിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ്. ചിരഞ്ജീവി-ബാലയ്യ താരദ്വയമാണ് ഒരുകാലത്ത് തെലുങ്ക് സിനിമയില്‍ പരസ്പരം മത്സരിച്ചിരുന്നത്.
എന്നാല്‍ അതിഭാവുകത്വം നിറഞ്ഞ രംഗങ്ങളിലെ ബാലയ്യയുടെ അഭിനയം വന്‍ ട്രോള്‍ മെറ്റീരിയലായതോടെ മലയാളി പ്രേക്ഷകര്‍ക്ക് അദ്ദേഹം കൂടുതല്‍ സുപരിചിതനായി.