Latest News

എന്റെ മറ്റൊരു അമ്മ... ഞാന്‍ വളരെയധികം സ്നേഹിക്കുന്ന ഒരു സ്ത്രീ; വിവാഹ ദിവസം നയനിന്റെ അമ്മയെ ചേര്‍ത്ത് നിര്‍ത്തി നെറുകയില്‍ ചുംബിക്കുന്ന ചിത്രം പങ്ക് വച്ച് വിക്കി കുറിച്ചതിങ്ങനെ

Malayalilife
എന്റെ മറ്റൊരു അമ്മ... ഞാന്‍ വളരെയധികം സ്നേഹിക്കുന്ന ഒരു സ്ത്രീ; വിവാഹ ദിവസം നയനിന്റെ അമ്മയെ ചേര്‍ത്ത് നിര്‍ത്തി നെറുകയില്‍ ചുംബിക്കുന്ന ചിത്രം പങ്ക് വച്ച് വിക്കി കുറിച്ചതിങ്ങനെ

യന്‍താരയുടെ അമ്മ ഓമന കുര്യന് ജന്‍മദിനാശംസകള്‍ നേര്‍ന്ന് മരുമകനും സംവിധായകനുമായ വിഘ്‌നേശ് ശിവന്‍. അമ്മയെ ചേര്‍ത്തുപിടിച്ച് ശിരസില്‍ ചുംബിക്കുന്ന ഒരു ചിത്രമാണ് വിഘ്‌നേശ് പങ്കുവച്ചിരിക്കുന്നത്.   'ജന്മദിനാശംസകള്‍ പ്രിയപ്പെട്ട ഓമനകുര്യന്‍... എന്റെ മറ്റൊരു അമ്മ... ഞാന്‍ വളരെയധികം സ്‌നേഹിക്കുന്ന ഒരു സ്ത്രീ. എപ്പോഴും ശുദ്ധയായ ഈ ആത്മാവിനെ സുന്ദരമായ ഹൃദയത്തോടെ നോക്കിക്കാണുന്നു. നിങ്ങളുടെ നല്ല ആരോഗ്യത്തിനും സമാധാനത്തിനും സന്തോഷത്തിനും ഒരുപാട് അനുഗ്രഹങ്ങള്‍ക്കും വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു...' 

നയന്‍സിന്റെയും വിക്കിയുടെയും വിവാഹദിവസം ഓമനയെ വിഘ്‌നേശ് ചേര്‍ത്തുപിടിക്കുന്ന ചിത്രമാണ്  സംവിധായകന്‍ പങ്കുവച്ചിരിക്കുന്നത്.വിവാഹം കഴിഞ്ഞ ശേഷം നയന്‍സിന്റെ മാതാപിതാക്കളുടെ ചിത്രങ്ങളൊന്നും എവിടെയും ലഭ്യമായിരുന്നില്ല. നയന്‍സിന്റെ വീട്ടുകാരൊന്നും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ലെന്ന തരത്തിലും അന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍  വിവാഹത്തില്‍ പങ്കെടുക്കാന്‍ നയന്‍സിന്റെ കുടുംബാംഗങ്ങളെല്ലാം എത്തിയിരുന്നുവെന്ന് വിഘ്നേഷ് ശിവന്‍ പങ്കുവെച്ച പുതിയ ഫോട്ടോയില്‍ നിന്നും വ്യക്തമാണ്. 

സത്യന്‍ അന്തിക്കാട് ചിത്രമായ മനസിനക്കരെയിലൂടെ എത്തി ഇപ്പോള്‍ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ താരമാണ് മലയാളികളുടെ അഭിമാനമായ നയന്‍താര. 2015ല്‍ നാനും റൗഡി താന്‍ സെറ്റില്‍ വെച്ചായിരുന്നു വിഘ്നേഷ് ശിവനും നയന്‍താരയും പ്രണയത്തിലായത്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വളരെ പ്രധാനപെട്ടവര്‍ മാത്രം പങ്കെടുത്ത അത്യാഢംബര വിവാഹമായിരുന്നു നയന്‍താരയുടേത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

vignesh shivans birthday wish nayantharas mother

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക