Latest News

ലോകത്തിലെ എല്ലാ വിജയ് ആരാധകരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു; വിജയിയും ലോകേഷും തെറ്റിപ്പിരിഞ്ഞെന്ന് ട്വീറ്റിന് ലൈക്കടിച്ച് വിഘ്നേഷ് ശിവന്‍; വിവാദമായതോടെ ക്ഷമാപണം          

Malayalilife
ലോകത്തിലെ എല്ലാ വിജയ് ആരാധകരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു; വിജയിയും ലോകേഷും തെറ്റിപ്പിരിഞ്ഞെന്ന് ട്വീറ്റിന് ലൈക്കടിച്ച് വിഘ്നേഷ് ശിവന്‍; വിവാദമായതോടെ ക്ഷമാപണം           

വിജയ് ചിത്രം ലിയോയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളകണ് ഉടടെുക്കുന്നത്. അടത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് വിജയിയും സംവിധായകന്‍ ലോകേഷ് കനകരാജും തമ്മില്‍ ശത്രുതയിലാണ് എന്ന വാര്‍ത്തകളായിരുന്നു. 
നാ റെഡി താ എന്ന ഗാനത്തിനു ശേഷം ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ രുപപ്പെട്ടെന്നും അതിനു ശേഷമുളള പ്രമോഷനുകളിലൊന്നും ലോകേഷ് വിജയ് ഹാഷ് ഖാഗ് പോസ്റ്റ് ചെയ്തില്ലെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍. 

ഇപ്പോള്‍ ഇതിന്റെ പേരില്‍ പ്രശ്നത്തിലായിരിക്കുന്നത് സംവിധായകന്‍ വിഘ്നേഷ് ശിവനാണ്. വിജയിയും ലോകേഷും തെറ്റിപ്പിരിഞ്ഞു എന്നു പറഞ്ഞുളള പോസ്റ്റ് വിഘ്നേഷ് ലൈക്ക് ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ ക്ഷമാപണവുമായി വിഘ്നേഷ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പോസ്റ്റു വായിച്ചു നോക്കാതെ ലൈക്ക് ചെയ്യുകയായിരുന്നു എന്നാണ് വിഘ്നേഷ് കുറിച്ചത്. കൂടാതെ നയന്‍താരയേയും തൃഷയേയും കുറിച്ചുളള ഒരു വീഡിയോയും ലൈക്ക് ചെയ്തിരുന്നു. ഇതേക്കുറിച്ചും വ്യക്തമാക്കി. 

പ്രിയപ്പെട്ട വിജയ് ആരാധകരെ, ലോകി ആരാധകരെ... നിങ്ങളെ ആശയക്കുഴപ്പത്തിലാക്കിയതിന് ക്ഷമ ചോദിക്കുന്നു. ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത് കാണാതെ ലോകിയുടെ അഭിമുഖം മാത്രം കണ്ടാണ് ഞാന്‍ അത് ലൈക്ക് ചെയ്തത്. കാരണം ഞാന്‍ ലോകിയുടെ സിനിമകളുടെയും അഭിമുഖങ്ങളുടെയും വലിയ ആരാധകനാണ്. 

ദളപതി വിജയ് സാറിന്റെ ലിയോയ്ക്കായി ഏറെ പ്രതീക്ഷമയാടെയാണ് ഞാന്‍ കാത്തിരിക്കുന്നത്. ലോകി ബ്രോയുടെ ചിത്രം കണ്ടപോലെ തന്നെ നയന്റെ ഒരു വീഡിയോ ക്ലിപ്പും ഞാന്‍ കാണുകയുണ്ടായി. അതിമനോഹരമായ പ്രകടനം കാഴ്ചവെച്ചിട്ടുളള എന്റെ പ്രിയപ്പെട്ട രംഗം കണ്ടപ്പോള്‍ ഞാന്‍ അത് അപേപ്പാള്‍ തന്നെ ലൈക്ക് ചെയ്യുകയായിരുന്നു. എന്റെ തെറ്റാണ് ഞാന്‍ അതിലെ വീഡിയോ കാണുകയോ ട്വീറ്റ് വായിക്കുകയോ ചെയ്തില്ല. ഞാന്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഇങ്ങനെയൊരു ചെറിയ തെറ്റ് എന്റെ ഭാഗത്തുനിന്നുണ്ടായി . ലോകത്തിലെ എല്ലാ വിജയ് ആരാധകരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു-വിഘ്നേഷ് കുറിച്ചു.

Read more topics: # വിജയ് ലിയോ
vignesh shivan apologises

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക