Latest News

നിന്നെ കണ്ടുമുട്ടിയതിനു ശേഷം ജീവിതം മധുര നിമിഷങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ടതായി മാറി;  ഈ സിനിമ ചെയ്യാം എന്ന് സമ്മതിച്ചതിനു നന്ദി തങ്കമേ;  പ്രണയവാര്‍ഷിക ദിനത്തില്‍ നയന്‍താരയ്ക്ക്  സ്‌നേഹനിര്‍ഭരമായ കുറിപ്പുമായി വിഘ്‌നേഷ്

Malayalilife
നിന്നെ കണ്ടുമുട്ടിയതിനു ശേഷം ജീവിതം മധുര നിമിഷങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ടതായി മാറി;  ഈ സിനിമ ചെയ്യാം എന്ന് സമ്മതിച്ചതിനു നന്ദി തങ്കമേ;  പ്രണയവാര്‍ഷിക ദിനത്തില്‍ നയന്‍താരയ്ക്ക്  സ്‌നേഹനിര്‍ഭരമായ കുറിപ്പുമായി വിഘ്‌നേഷ്

വിഘ്‌നേഷ് ശിവന്‍ രണ്ടാമതായി സംവിധാനം ചെയ്ത ചിത്രമാണ് നാനും റൗഡി താന്‍.  ചിത്രം വിഘ്നേഷ് ശിവന്റെ ജീവിതത്തിലെ നിര്‍ണായകമായ ചിത്രമായിരുന്നു. വിഘ്നേഷിന്റെ കരിയറില്‍ ഏറെ ബ്രേക്ക് നല്‍കിയ ചിത്രം അത് പോലെ തന്നെ നയന്‍താരയുടേയും വിഘ്നേഷിന്റേയും പ്രണയത്തിന്റെ തുടക്കവും ഈ ലൊക്കേഷനില്‍ നിന്നായിരുന്നു. ചിത്രത്തില്‍ വിജയ് സേതുപതിയും നയന്‍താരയുമാണ് ജോഡികളായി എത്തിയത്. 

ചിത്രത്തിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിഘ്നേഷ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.' നന്ദി തങ്കമേ.... നിന്നെ കണ്ടുമുട്ടിയതിനു ശേഷം ജീവിതം മധുര നിമിഷങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ടതായി മാറി. ഈ ദിവസത്തിനു നന്ദി. ഈ സിനിമ ചെയ്യാം എന്ന് സമ്മതിച്ചതിനു നന്ദി. ഇതാണ് എനിക്ക് നല്ല ജീവിതത്തിനുള്ള അവസരം തന്നത്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. അകത്തും പുറത്തും എപ്പഴും അഴകുള്ള വ്യക്തിയായി തന്നെ നിലനില്‍ക്കാനവട്ട'  വിഘ്നേഷ് കുറിച്ചു. 

lifesaver എന്ന ഹാഷ് ടാഗോടെയാണ് വിഘ്നേഷ് നയന്‍താരയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.  വിജയ് സേതുപതിയ്ക്ക് നന്ദി പറയാനും വിഘ്നേഷ് മറന്നിട്ടില്ല. ഒക്ടോബര്‍ 21 എന്ന ദിവസത്തെ സ്പെഷ്യല്‍ ആക്കിയതിന് നന്ദി എന്ന വരികളോടെ വിജയ് സേതുപതിയ്ക്ക്  ഒപ്പമുള്ള ഒരു സ്നേഹ നിമിഷമാണ് വിഘ്നേഷ് പങ്കുവെച്ചിരിക്കുന്നത്. 

ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കരവും ബോക്സ് ഓഫീസ് വിജയവും വിഘ്നേഷിനെ തേടിയെത്തി. 

vgnesh shivan post about nayanthara

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES