Latest News

ഇനി വരാനുളളത് മികച്ച കാര്യങ്ങള്‍; അജിത്തിനെയും ശാലിനിയെയും കുറിച്ച് നടി വനിത വിജയകുമാര്‍

Malayalilife
ഇനി വരാനുളളത് മികച്ച കാര്യങ്ങള്‍; അജിത്തിനെയും ശാലിനിയെയും കുറിച്ച് നടി വനിത വിജയകുമാര്‍

സിനിമാരംഗത്ത് നിന്നുളള പീറ്റര്‍ പോളുമായുളള വിവാഹത്തെത്തുടര്‍ന്ന് വലിയ വിവാദങ്ങളായിരുന്നു നടി വനിത വിജയകുമാര്‍ നേരിടേണ്ടി വന്ന ത്. മൂന്നാം വിവാഹത്തോടെ വാര്‍ത്തകളിലിടം നേടിയ താരം തന്റെ യൂട്യൂബ് ചാനലിലൂടെയും ലൈവിലൂടെയും നിരവധി തവണ വിവാദങ്ങളോട് പ്രതികരിച്ചിരുന്നു. ഇട്യക്ക് വിവാദങ്ങള്‍ക്കിടെ നയന്‍താരയെ അതിലെക്ക് വലിച്ചിട്ടതിനെച്ചൊല്ലി നിരവധി വിമര്‍ശനങ്ങളാണ് വനിതയ്ക്ക് നേരെ ഉയര്‍ന്നത്.  പ്രഭുദേവയുമായി നയന്‍താര ഒരുമിച്ച് കഴിഞ്ഞിരുന്നില്ലേയെന്നും താരവും മോശക്കാരിയല്ലേയെന്ന തരത്തിലുള്ള വിവാദ പരാമര്‍ശവുമായും താരമെത്തിയിരുന്നു. നയന്‍താരയുടെ ആരാധകരുടെ വിമര്‍ശനം കടുത്തതോടെ ട്വീറ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു താരം.

ഇപ്പോള്‍ അജിത്തിനെയും ശആലിനിയെയും കുറിച്ചുളള വനിതയുടെ വാക്കുകളാണ് വൈറലാകുന്നത്. അജിത്തിനും വിജയുമൊക്കെ സിനിമയില്‍ തുടക്കം കുറിച്ച സമയത്ത് തന്നെയാണ് താനും അഭിനയിച്ച് തുടങ്ങിയതെന്ന് വനിത പറയുന്നു. അജിത്തിനെ ആദ്യ സിനിമ മുതല്‍ത്തന്നെ അറിയാം. പ്രേമപുസ്തകമെന്ന ചിത്രത്തിലൂടെയായിരുന്നു അജിത്ത് തുടക്കം കുറിച്ചത്. കരിയറിലെയും ജീവിതത്തിലേയും നല്ലതും മോശവുമായ അനുഭവങ്ങളിലൂടെ കടന്നുപോയവരാണ് നമ്മള്‍. എല്ലാ വിജയവും അര്‍ഹിക്കുന്നയാളാണ് അജിത്ത്. ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും സിംപിളായ, ആത്മാര്‍ത്ഥതയുള്ള മനുഷ്യനാണ് അജിത്തെന്ന് വനിത പറയുന്നു.

അജിത്തിനേയും ശാലിനിയേയും ദൈവം അനുഗ്രഹിക്കട്ടെ. മികച്ച കാര്യങ്ങളാണ് ഇനി വരാനുള്ളതെന്നുമായിരുന്നു വനിത ട്വീറ്റ് ചെയ്തത്. സിനിമയിലെ തുടക്കകാലത്ത് അജിത്തും വിജയുമൊക്കെ സഹായിച്ചിരുന്നുവെന്ന് നേരത്തെയും വനിത പറഞ്ഞിരുന്നു. വിവാഹ വിവാദങ്ങള്‍ തുടരുന്നതിനിടയിലായിരുന്നു അജിത്തിനെക്കുറിച്ച് പറഞ്ഞ് വനിത എത്തിയത്. പുതിയ ട്വീറ്റ് കണ്ടതോടെ തലയുടെ ആരാധകര്‍ സന്തോഷത്തിലാണ്.

vanitha vijayakumar about ajith and shalini

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES